ന്യൂദല്‍ഹി: രാജ്യത്തിന്റെ വികസനത്തില്‍ സത്യസന്ധരായ നികുതിദായകര്‍ പ്രധാന പങ്കാണ് വഹിക്കുന്നതെന്നും അത്തരം വിഭാഗത്തിന്റെ താത്പര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സുതാര്യമായ നികുതി സമര്‍പ്പണം-സത്യസന്ധര്‍ക്ക് ആദരം’ എന്ന പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.
പ്രത്യക്ഷ നികുതി നിയമം രാജ്യത്ത് ലളിതവും സുതാര്യവുമാക്കും. നികുതിദായകരെ ശാക്തീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഘടനാപരമായ പരിഷ്കാരങ്ങള്‍ നികുതി മേഖലയില്‍ പുതിയ അദ്ധ്യായമാകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ നിര്‍മ്മല സീതാരാമന്, അനുരാഗ് ഠാക്കൂര്‍, ആദായനികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ചേംബര്‍ ഓഫ് കൊമേഴ്സ്, പ്രമുഖ അഭിഭാഷകര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.
ഫേയ്സ്ലെസ് അസസ്മെന്റ്, ഫേയ്സ്ലെസ് അപ്പീല്‍, ടാക്സ്പെയേഴ്സ് ചാര്‍ട്ടര്‍ തുടങ്ങിയവ പുതിയ പ്ലാറ്റ്ഫോമിലുണ്ടെന്നും ഫേയ്സ്ലെസ് അസസ്മെന്റ്, ടാക്സ് പേയേഴ്സ് ചാര്‍ട്ടര്‍ എന്നിവ നിലവില്‍ വന്നെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഫേയ്സ്ലെസ് അപ്പീല്‍ സേവനം സെപ്റ്റംബര്‍ 25ന് നിലവില്‍ വരും. നമ്മുടെ നികുതി സംവിധാനം തടസമില്ലാത്തതും വേദനിപ്പിക്കാത്തതും മുഖംനോക്കാത്തതുമാക്കാനാണ് ശ്രമം. വാണിജ്യരംഗത്തെ ഇന്ത്യയുടെ ഉയര്‍ച്ചയ്ക്ക് പിന്നില്‍ നിരവധി പരിഷ്കാരങ്ങള്‍ ഉണ്ട്. നികുതി വിലയിരുത്തലുകള്‍ക്കും അപ്പീലുകള്‍ക്കും വലിയ പരിഷ്ക്കാരങ്ങളാണ് പുതിയ പ്ളാറ്റ്ഫോമിലുള്ളത്. രാജ്യത്തിന്റെ പുരോഗതിയിലേക്കുള്ള ചുവടുവയ്പ്പാണ് പുതിയ നികുതി സംവിധാനം.
ഇതൊരു പുതിയ യാത്രയുടെ തുടക്കമാണ്. പുതിയ സംരംഭം ‘മിനിമം സര്‍ക്കാര്‍, പരമാവധി ഭരണം’ എന്നതിലുള്ള നമ്മുടെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു. എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും നയങ്ങളും അധികാര കേന്ദ്രീകൃത സമീപനത്തില്‍ നിന്നും ജനകേന്ദ്രീകൃതവും പൊതു സൗഹാര്‍ദ്ദപരവുമായിരിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: