തൃശൂര്‍ : വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനും പൊതുസര്വ്വകലാ ശാലകളെ ലോകോത്തര നിലവാരത്തില്‍ എത്തിക്കാനും ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്നുവെന്ന് കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ കെ ജയപ്രസാദ് അഭിപ്രായപെട്ടു. ലോകോത്തര നിലവാരമുള്ളത് ഐ ഐ ടി കള്‍ക്കും ഐ ഐ എമ്മുകള്‍ക്കും മാത്രമാണെന്നും മറ്റു പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തുല്യ നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് നയം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു
പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്ക്കൂളുകളെ വിലയിരുത്താനും ഉന്നത വിദ്യാഭ്യാസ രംഗത്തെ രീതിയില്‍ അക്രഡിറ്റേഷന് നല്‍കാനുമുള്ള നീക്കം സ്ക്കൂളുകളുടെ ഗുണനിലവാരം വന്‍തോതില്‍ ഉയര്‍ത്തുമെന്ന് ഡോ. കെ. ജയപ്രസാദ് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍, സ്വകാര്യ, അണ് എയ്ഡഡ് വ്യത്യാസമില്ലാതെ ഫീസ് അടക്കമുള്ള കാര്യങ്ങളില്‍ ഏകീകരണം സാധ്യമാക്കാനും ഇതു സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഗവണ്മെന്റിന്റെ തൃശൂര്‍ ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ തൃശൂര്‍ സെന്റ് മേരീസ് കോളേജുമായി സഹകരിച്ചു നടത്തിയ പുതിയ വിദ്യാഭ്യാസ നയത്തെ കുറിച്ചുള്ള വെബ്ബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിരുദ തലത്തില്‍ വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യം അനുസരിച്ചു വിവിധ വിഷയങ്ങള്‍ തെരഞ്ഞെടുക്കാനും വിവിധ ഘട്ടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കാനും അവസരം ലഭിക്കുന്നുണ്ട്. മെട്രോ നഗരങ്ങള്‍ക്കു പുറത്തേക്കും ഉന്നത നിലവാരമുള്ള ഉന്നത വിദ്യാഭ്യാസം എത്തിക്കാനും പുതിയ വിദ്യാഭ്യാസ നയം സഹായിക്കും. കാലഹരണപ്പെട്ട യുജിസിയുടെ സ്ഥാനത്ത് പുതിയ സംവിധാനം സ്ഥാപിക്കുന്നതു കൂടിയായിരിക്കും പുതിയ നയം. 15 വര്‍ഷത്തിനകം എല്ലാ കോളേജുകളും സ്വയം ഭരണ സ്ഥാപനങ്ങളായി മാറേണ്ടി വരും. അതേ സമയം കൃത്യമായ നിയന്ത്രണവും ഈ സ്ഥാപനങ്ങള്ക്കുണ്ടാകുമെന്ന് ഡോ. കെ. ജയപ്രസാദ് പറഞ്ഞു. 18 വയസ്സിന് താഴെയുളള ഒരു വിദ്യാര്‍ത്ഥി പോലും സ്കൂള്‍ പഠനം ഉപേക്ഷിക്കില്ലെന്ന് ഉറപ്പ് വരുത്താന്‍ നയം ലക്ഷ്യമിടുന്നു.
ഭരണഘടനാ മൂല്യങ്ങള്‍ക്ക് നയം പ്രാമുഖ്യം നല്കുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ റെഗുലേറ്ററി, അക്രഡിറ്റേഷന് സംവിധാനങ്ങള്‍ വ്യവസ്ഥ ചെയ്യാന്‍ ഭരണഘടനാ ഭേദഗതി വേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ .69 ശതമാനം മാത്രമാണ് വിദ്യാഭ്യാസ ഗവേഷണ പ്രവര്ത്തനങള്ക്ക് ചെലവിടുന്നത്,ഇത് ഗണ്യമായി ഉയര്‍ത്താന്‍ നയം ശുപാര്‍ശ ചെയ്യുന്നു. യു ജി സി സംവിധാനം പരിഷ്കരിച്ച് ,ഹയര്‍ എഡ്യൂക്കേഷന്‍, ജനറല്‍ എഡ്യൂക്കേഷന്‍ എന്നിങ്ങനെ വ്യത്യസ്ത റെഗുലേറ്ററി കമ്മീഷനുകള്‍ രൂപീകരിക്കും. 6 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് പാഠ പുസ്തകങ്ങള്‍ ഉണ്ടാവില്ല, മറിച്ച് അവരുടെ സര്‍ഗവാസനകള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.
ഉത്തരവാദിത്വം അക്കൗണ്ടബിലിട്ടി എന്നിവ ഉറപ്പാക്കുന്ന സ്വയംഭരണ അധികാരമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതെന്ന് ഡോ ജയപ്രസാദ് വ്യക്തമാക്കി. സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഡോ മാഗീ ജോസ് കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പ് മേധാവി ബെട്സി ചാക്കോ ഫാക്കല്‍റ്റി അംഗം ശ്രീമതി രശ്മി, അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു. സംശയങ്ങള്‍ക്ക് ഡോ ജയപ്രസാദ് മറുപടി നല്കി.
121 പേര് ഗൂഗിള്‍ മീറ്റിലൂടെ വെബ്ബിനാറില്‍ പങ്കെടുത്തു. 943 പേര് യൂ ട്യൂബ് ചാനലിലൂടെ വീക്ഷിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: