ന്യൂദല്‍ഹി: തുടര്‍ച്ചയായ ഏഴാമത് ചെങ്കോട്ട പ്രസംഗത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറെടുക്കുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയാണ് മോദി. ആറു തവണ ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയ അടല്‍ ബിഹാരി വാജ്പേയിയുടെ റെക്കോഡാണ് മോദി മറികടക്കുന്നത്. 1998 മുതല്‍ 2003 വരെ ആറു തവണയാണ് വാജ്പേയി പ്രസംഗിച്ചത്. ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദവിയിലിരുന്ന കോണ്‍ഗ്രസ് ഇതര നേതാവ് എന്ന പദവിയും വാജ്പേയിയെ മറികടന്ന് കഴിഞ്ഞ മാസം മോദി സ്വന്തമാക്കിയിരുന്നു.
ഏറ്റവുമധികം തവണ സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡ് ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന് സ്വന്തമാണ്. 1947 മുതല്‍ 1963 വരെ 17 തവണയാണ് നെഹ്റു ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയത്. ലാല്‍ ബഹാദൂര്‍ ശാസ്ത്രി രണ്ടുവട്ടവും ഇന്ദിരാഗാന്ധി 16 തവണയും രാജീവ് ഗാന്ധി അഞ്ചുവട്ടവും പതാക ഉയര്‍ത്തി. നെഹ്റു കുടുംബത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ കാലം ചെങ്കോട്ടയില്‍ പ്രസംഗിച്ച പ്രധാനമന്ത്രി മന്മോഹന് സിങ്ങാണ്. 2004 മുതല്‍ 2013 വരെ. 2014 മുതല്‍ പ്രധാനമന്ത്രി മോദിയാണ് പ്രശസ്തമായ ചെങ്കോട്ട പ്രസംഗം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: