ന്യൂദല്‍ഹി: അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍ ജേതാക്കളില്‍ സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കിക്കുന്ന എന്‍ഐഎ സംഘത്തിലെ എസ്.പി എപി ഷൗക്കത്തലിയും ഡിവൈഎസ്പി സി.രാധാകൃഷ്ണപിള്ളയും. 2020ലെ അന്വേഷണ മികവിനുള്ള അംഗീകാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അന്വേഷണ ഏജന്‍സികളിലേയും വിവിധ സംസ്ഥാന പോലീസ് സേനകളിലേയും 121 ഉദ്യോഗസ്ഥര്‍ക്കാണ് അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
അവാര്‍ഡ് നേടിയവരില്‍ 24 വനിതാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കുറ്റകൃത്യ അന്വേഷണത്തിലുള്ള കഴിവ് പ്രോത്സാഹിപ്പിക്കുക, അന്വേഷണ ഉദ്യോഗസ്ഥരുടെ മികവ് അംഗീകരിക്കുക എന്നിവ ലക്ഷ്യമിട്ട് 2018 മുതലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക ബഹുമതികള്‍ നല്കി തുടങ്ങിയത്.
കേരളാ പോലീസ് സേനയിലെ ഏഴുപേരും അവാര്‍ഡിന് അര്‍ഹരായി. എസ്പിമാരായ കെ.ഇ ബൈജു (വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ, തിരുവനന്തപുരം), ബി. കൃഷ്ണകുമാര്‍ (ട്രാഫിക് സൗത്ത് സോണ്‍, തിരുവനന്തപുരം), ഡിവൈഎസ് പിമാരായ സി.ഡി ശ്രീനിവാസന് (നര്‍ക്കോട്ടിക് സെല്‍, പാലക്കാട്), ഗിരീഷ് പി സാരഥി (സി ബ്രാഞ്ച്, കോട്ടയം), കെ.എം ദേവസ്യ (ഡിവൈഎസ്പി, ആലത്തൂര്‍), കെ.ഇ പ്രേമചന്ദ്രന് (സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്, കണ്ണൂര്‍), ജി.ജോണ്സണ് (വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, കോഴിക്കോട് ) എന്നിവരാണ് മെഡലിന് അര്‍ഹരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: