‘ഭാരതത്തിലാദ്യമായി ഒരു വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ കമ്മീഷനും’
സര്‍വകലാശാലകളെ അതിബൃഹത്തായതും ഉത്തമവിഭവവശേഷിയുള്ളതും ഊര്‍ജ്ജസ്വലവും വിവിധ വൈജ്ഞാനിക ശാഖകളോട് കൂടിയതുമായ സ്ഥാപനങ്ങളായാണ് ഉന്നതവിദ്യാഭ്യാസത്തിന്റ്റെ പുതിയ ദര്‍ശനവും രൂപകല്‍പ്പനയും വിഭാവനം ചെയ്തിട്ടുള്ളത്. ഉന്നതവിദ്യാഭ്യാസത്തില്‍ സമൂലമായ മാറ്റം ലക്ഷ്യമിടുന്ന, ഒരു മികച്ച വീക്ഷണവും പ്രചോദനാത്മക നയ രേഖയുമായ ‘ദേശീയ വിദ്യാഭ്യാസ നയം 2020’ ഇന്ത്യയില്‍ ഒരു നവയുഗംസൃഷ്ടിക്കുന്നു. 2035 ഓടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസമുള്‍പ്പടെ ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനാനുപാതം 2018 ലെ 26.3 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്താനാണ് ദേശീയ വിദ്യാഭ്യാസ നയം2020 ലക്ഷ്യമിടുന്നത്. അതിനായി 3.5 കോടി പുതിയ സീറ്റുകള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദിക്കും. ഇന്ത്യയുടെ നിലവിലുള്ള ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിന്റ്റെ വ്യതിരിക്ത സ്വഭാവം മാറ്റുക അഥവാ സിംഗിള്‍സ്ട്രീം കേന്ദ്രങ്ങള്‍ കാലക്രമേണ ഒഴിവാക്കി, പകരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ (എച്ച്ഇഐ) മള്‍ട്ടിഡിസിപ്ലിനറി സര്‍വകലാശാലകള്‍, കോളേജുകള്‍, എച്ച്ഇഐ ക്ലസ്റ്ററുകള്‍ / വിജ്ഞാന കേന്ദ്രങ്ങള്‍ എന്നിവയിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്നതാണ് എന്‍ഇപിയുടെ മറ്റൊരു പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ‘വ്യക്തിഗത തൊഴിലിനായി കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക’ എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിട്ടുള്ള പുതിയ രൂപകല്‍പ്പന, അധ്യാപനത്തിനും ഗവേഷണത്തിനുമായി അതിബൃഹത്തും ഉത്തമവിഭവവശഷിയുള്ളതും ഊര്‍ജ്ജസ്വലവും സ്വയംഭരണ ശേഷിയുള്ളതും വിവിധ വിജ്ഞാന ശാഖകള്‍ ഉള്ളതുമായ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുകയും അതിന്റ്റെ വ്യാപ്തിയും മികവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു, വിവിധ വൈജ്ഞാനിക ശാഖകളിലുമായി വ്യാപിച്ചു കിടക്കുന്ന അധ്യാപന പരിപാടികളോട് കൂടിയതും വിവിധ ശിക്ഷണ മേഖലകളുള്ളതുമായ സ്ഥാപനങ്ങളായി, എല്ലാ സര്‍വകലാശാലകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും മാറും.
സര്‍വകലാശാലകളെ മികവിന്റ്റെ കേന്ദ്രങ്ങളാക്കുക, ലോകോത്തര വിദ്യാഭ്യാസം ഉറപ്പുവരുത്തുക, ദേശീയ ഗവേഷണ കേന്ദ്രത്തിലൂടെ ഗവേഷണത്തിന് ഗണ്യമായ ധനസഹായവും ഗ്രാന്റ്‌റും,വിദ്യാര്‍ത്ഥികളുടെ വൈജ്ഞാനിക വികാസം, അക്കാദമിക സ്വാതന്ത്ര്യം, സ്ഥാപന സ്വയംഭരണാധികാരവും സ്വാതന്ത്ര്യവും,സുതാര്യമായ വ്യവസ്ഥിതികള്‍, പൊതു ധനസഹായം, അംഗീകാരം(അക്രഡിറ്റേഷന്‍), ഡിജിറ്റലൈസേഷന്‍, റെഗുലേറ്ററി ബോഡികളും പരിഷ്‌കാരങ്ങളും, സര്‍ക്കാര്‍ ഏജന്‍സികള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ (എച്ച്ഇഐ) എന്നിവയ്‌ക്കിടയില്‍ വിശ്വാസ്യത, ബഹുമാനം, കൂട്ടായ്മ എന്നിവയുടെ സംസ്‌കാരം വളര്‍ത്തിയെടുക്കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക,’ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓഫ് എമിനന്‍സ്’ നേടിയ ഐഒഇകളെ ശാക്തീകരിക്കുക, ആര്‍ട്‌സ്, ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ് എന്നിവയ്‌ക്ക് ശക്തമായ ഊന്നല്‍ നല്‍കുന്ന മള്‍ട്ടി ഡിസിപ്ലിനറി, ഇന്റ്റര്‍ഡിസിപ്ലിനറി പാഠ്യക്രമങ്ങള്‍ എന്നിങ്ങനെ ബഹുമുഖമായ പരിഷ്‌കാരങ്ങളാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എന്‍.ഇ.പി ശുപാര്‍ശ ചെയ്യുന്നത്.
എന്‍ഇപി 2020 ന്റ്റെ ഏറ്റവും പ്രധാന ആകര്‍ഷണം മെഡിക്കല്‍, നിയമ വിദ്യാഭ്യാസം ഒഴികെയുള്ള ഉന്നത വിദ്യാഭ്യാസത്തിനായി ഒരൊറ്റ ചട്ടക്കൂടില്‍ ‘ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ (എച്ച്ഇസിഐ)’ രൂപീകരിക്കാനുള്ള നിര്‍ദ്ദേശമാണ്.
- കൂടാതെ നിയന്ത്രണത്തിനായി ദേശീയ ഉന്നത വിദ്യാഭ്യാസ റെഗുലേറ്ററി കൗണ്‍സില്‍ (എന്‍എച്ച്ആര്‍സി),
- വകുപ്പുതല ക്രമീകരണത്തിനായി പൊതുവിദ്യാഭ്യാസ കൗണ്‍സില്‍ (ജിഇസി),
- ധനസഹായത്തിനായി ഉന്നത വിദ്യാഭ്യാസ ഗ്രാന്റ്റ് കൗണ്‍സില്‍ (എച്ച്ഇജിസി), (നിലവിലുള്ള ദേശീയ അധ്യാപക വിദ്യാഭ്യാസ കൗണ്‍സില്‍, ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍, യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ എന്നിവ മാറ്റിസ്ഥാപിക്കും)
- അക്രഡിറ്റേഷനായി നാഷണല്‍ അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (എന്‍എസി) എന്നിങ്ങനെ നാല് സ്വതന്ത്ര വിഭാഗങ്ങള്‍ ഉന്നത വിദ്യാഭ്യാസത്തിന്റ്റെ ബഹുമുഖമായ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും.
2030 ഓടെ എല്ലാ ജില്ലയിലും വിവിധ വൈജ്ഞാനശാഖകളോട് കൂടിയ (മള്‍ട്ടിഡിസിപ്ലിനറി) കോളേജുകള്‍ സ്ഥാപിക്കുന്നതില്‍ എന്‍.ഇ.പി ഊന്നല്‍ നല്‍കുന്നു. കൂടാതെ മൂന്നോ നാലോ വര്‍ഷത്തെ കാലയളവിനുള്ളില്‍ ഒന്നിലധികം പ്രവേശക ഓപ്ഷനുകളുള്ള ഒരു ബിരുദ പ്രോഗ്രാമില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മള്‍ട്ടിഡിസിപ്ലിനറി ബാച്ചിലേഴ്‌സ് ബിരുദം കരസ്ഥമാക്കാം. ഇതില്‍ പ്രൊഫഷണല്‍, തൊഴില്‍ മേഖലകളും ഉള്‍പ്പെടും,ഒന്നിലധികം എക്‌സിറ്റ് ഓപ്ഷനുകള്‍, കോഴ്‌സിലെ ഒരു പ്രത്യേക ഘട്ടത്തില്‍ പഠനം ഉപേക്ഷിക്കുന്നവര്‍ക്ക് ഉചിതമായ സര്‍ട്ടിഫിക്കേഷനുകള്‍, തുടങ്ങി വിദ്യാര്‍ത്ഥിയുടെ ബിരുദത്തെ അടിസ്ഥാനമാക്കി ബിരുദാനന്തര കോഴ്‌സുകള്‍ നല്‍കാനും എച്ച്ഇഐകള്‍ക്ക് (Higher education institutions)കഴിയും.
1 വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം സര്‍ട്ടിഫിക്കേഷന്‍
2 വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഡിപ്ലോമ
3 അഥവാ 4 വര്‍ഷത്തെ പ്രോഗ്രാം പൂര്‍ത്തിയാക്കിയ ശേഷം ബിരുദം
- വിദ്യാഭ്യാസത്തോടുള്ള വൈവിധ്യമാര്‍ന്ന വൈജ്ഞാനിക സമീപനത്തിന് അനുസൃതമായി വിവിധ അംഗീകൃത എച്ച്ഇഐകളില്‍ നിന്ന് നേടിയ അക്കാദമിക് ക്രെഡിറ്റുകള്‍ ഡിജിറ്റലായി സംഭരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്ന മറ്റൊരു സംവിധാനമാണ് ‘അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് (എബിസി)’.
- ജെ.ഇ.ഇ, നീറ്റ് എന്നിവയ്‌ക്ക് പുറമേ, ഏകീകൃത സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ നടത്താനുള്ള അധിക ഉത്തരവാദിത്തം ദേശീയ പരീക്ഷാ (ടെസ്റ്റിംഗ്) ഏജന്‍സിക്ക് നല്‍കും.
- ബിരുദബിരുദാനന്തരാ വിദ്യാഭ്യാസത്തെ ലോകോത്തര ശൈലിയില്‍ വിന്യസിക്കുന്നതിനായി എംഫില്‍ (മാസ്‌റ്റേഴ്‌സ് ഓഫ് ഫിലോസഫി) കോഴ്‌സുകള്‍ നിര്‍ത്തലാക്കും.
- ഓഫ്‌ഷോര്‍ കാമ്പസുകള്‍ സ്ഥാപിക്കാന്‍ സര്‍വകലാശാലകളെ അനുവദിക്കുന്നതിനൊപ്പം ഇന്ത്യയിലെ വിദ്യാഭ്യാസത്തെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ കാമ്പസുകള്‍ സ്ഥാപിക്കാനും ഈ നയം സഹായകരമാണ്
- സ്വകാര്യ, പൊതു സര്‍വകലാശാലകളുടെ ഫീസ് നിശ്ചയിക്കും
- എന്‍ഇപി അക്രഡിറ്റേഷനെ അടിസ്ഥാനമാക്കി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ‘ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓഫ് എമിനന്‍സ്’ നല്‍കുന്നതോടൊപ്പം അവയെ ബിരുദം നല്‍കുന്ന കോളേജായി അല്ലെങ്കില്‍ ഒരു സര്‍വ്വകലാശാലയുടെ ഒരു ശാഖയായി മാറ്റുകയാണ് ലക്ഷ്യം.
- ഐഐടികള്‍ പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠന വൈവിധ്യവുമായി ബന്ധപ്പെട്ട് മാറ്റങ്ങള്‍ വരുത്തണമെന്ന് നയം നിര്‍ദ്ദേശിക്കുന്നു.
- വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ, കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ എഡ്യൂക്കേഷന്‍ ആന്റ് ട്രെയിനിംഗ് തുടങ്ങിയ പ്രൊഫഷണല്‍ കൗണ്‍സിലുകള്‍ മറ്റ് പിഎസ്എസ്ബികളില്‍ ഉള്‍പ്പെടും.
- ഉന്നതവിദ്യാഭ്യാസത്തിന്റെ ഡിജിറ്റലൈസേഷനും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനും ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ നവീകരണത്തിനും കാര്യമായ പിന്തുണ നല്‍കേണ്ടതിന്റെ ആവശ്യകത എന്‍.ഇ.പി വിഭാവനം ചെയ്തിട്ടുണ്ട്.
- എന്‍.ഇ.പി 2020 ലൂടെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ പുനര്‍ചിന്തനം ചെയ്യുന്നതിനും സമഗ്രവും സംയോജിതവുമായ ഒരു ഉന്നത വിദ്യാഭ്യാസ കമ്മീഷനെ സൃഷ്ടിക്കുന്നതിനും എച്ച്ആര്‍ഡി മന്ത്രാലയം ഇനി വിദ്യാഭ്യാസ മന്ത്രാലയം എന്നറിയപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: