തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കൊറോണ. കഴിഞ്ഞ ദിവസം ഒരു വിചാരണ തടവുകാരന് കൊറോണ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ജയിലിലെ 99 പേരില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തിയതിലാണ് ഇത്രയും പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം ജയിലില്‍ ആദ്യം രോഗം സ്ഥിരീകരിച്ചയാളുടെ ഉറവിടം വ്യക്തമല്ല. തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചത് പോലീസിനെ കടുത്ത ആശങ്കയില്‍ ആഴ്ത്തുന്നുണ്ട്.
തലസ്ഥാനത്ത് ഉറവിടം അറിയാത്ത രോഗബാധിതരുടെ എണ്ണം പ്രതിദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രോഗം കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കാനും ഇത് വഴിവെയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: