തിരുവനന്തപുരം: ലൈഫ് പദ്ധതിക്കായി ചട്ടം ലംഘിച്ച് ദുബായ് റഡ്ക്രസന്റുമായി 20 കോടിയുടെ പദ്ധതിക്ക് കാരാര്‍ ഒപ്പിട്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍. 2019 ജൂലൈ 11 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ സാക്ഷി അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് കേസിലെ യുഎഇ കോണ്‍സുലേറ്റ് അറ്റാഷേയും.
മുഖ്യമന്ത്രി പിണറായി വിജയനും റെഡ് ക്രസന്റ് ജനറല്‍ സെക്രട്ടറി മുഹമ്മദ് അറ്റീഫ് അല്‍ ഫലാഹിയും ചേര്‍ന്നാണ് കരാരില്‍ ഒപ്പിട്ടത്. ഇതിന് സാക്ഷിയായി റഡ്ക്രസന്റ് അംഗങ്ങളും ഉണ്ടായിരുന്നു. മാത്രമല്ല അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ യുഎഇ കോണ്‍സുലേറ്റ് അറ്റാഷേയും പങ്കെടുത്തിരുന്നു. ഇവരോടൊപ്പം വ്യവസായി എം.എ.യൂസഫ് അലി, ഫൈഫ് പദ്ധതിയുടെ ചുമതലയുള്ള യു.വി.ജോസ്, മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. ഈവിവരവും ഫെയിസ് ബുക്കില്‍ മുഖ്യമന്ത്രി പങ്ക് വയക്കുകയും ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഫെയിസ് ബുക്കില്‍ പറയുന്നത്:
കേരളത്തിന്റെ പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി യു എ ഇ റെഡ് ക്രസന്റ് അതോറിറ്റി . റെഡ്ക്രസന്റ് അതോറിറ്റിയുടെ ഔദ്യോഗിക സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് കേരളത്തിനുള്ള സഹായം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് ഇരുപത് കോടി രൂപയുടെ സഹായമാണ് റെഡ് ക്രസന്റ് അതോറിറ്റി ആദ്യഘട്ടമായി കേരളത്തിന് ലഭ്യമാക്കുക. അതിന്റെ ഭാഗമായി ഇന്ന് റെഡ് ക്രസന്റ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായി സംസ്ഥാന സര്‍ക്കാര്‍ ധാരാണാപത്രം ഒപ്പിട്ടു. തുടര്‍ന്നും സഹായം ലഭ്യമാക്കുമെന്ന് റെഡ് ക്രസന്റ് അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിന് നല്‍കുന്ന സഹായത്തിനും പിന്തുണയ്‌ക്കും യുഎഇ ഭരണാധികാരികള്‍ക്കും റെഡ് ക്രസന്റിനും പ്രത്യേകം നന്ദി .
പ്രളയ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഹായം ആവശ്യപ്പെട്ട് നേരത്തെ യുഎഇ യില്‍ സന്ദര്‍ശനം നടത്തിയിരുന്നു. യു എ ഇ റെഡ് ക്രെസന്റ് അധികാരികളുമായി അന്ന് നടത്തിയ ചര്‍ച്ചയില്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സംഘം കേരളത്തില്‍ എത്തിയത്.
എന്നാല്‍ സംഭവം വിവാദമായതോടെ റഡ്ക്രസന്റ് അതോറിറ്റിയുമായി സര്‍ക്കാര്‍ പണമിടപാട് നടത്തിയിട്ടില്ലെന്നും കരാര്‍ ഒപ്പിടുകയല്ല, വടക്കാഞ്ചേരിയില്‍ ലൈഫ് പദ്ധതിയുടെ ഭാഗമായി വീട് വച്ച് നല്‍കാമെന്നുള്ള കാര്യം റഡ്ക്രസന്റ് രേഖാമൂലം അറിയിക്കുകയാണ് ചെയ്തെതെന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്.
റഡ്ക്രോസ് സൊസൈറ്റിയുടെ അറബ് രാജ്യങ്ങളിലെ ഘടകമാണ് റഡ് ക്രസന്റ്. റഡ്ക്രോസിന്റെ പ്രവര്‍ത്തന നിയമ പ്രകാരം ഒരുരാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് സഹായം നല്‍കേണ്ടതും പദ്ധതി നടപ്പിലാക്കുന്നതും അതാത് രാജ്യങ്ങളിലെ റഡ്ക്രോസ് സൊസൈറ്റിയിലൂടെ മാത്രമാകണം. അതിനാല്‍ തന്നെ മുഖ്യമന്ത്രിയുടെ നടപടി അച്ചടക്ക സംഘനമാണ്. മാത്രമല്ല യുഎഇ കോണ്‍സുലേറ്റ് അറ്റാഷേ ഇത്തരം ഔദ്യോഗിക കാര്യങ്ങളില്‍ പങ്കെടുക്കാനും പാടില്ല. യുഎഇ കോണ്‍സുലേറ്റ് വഴി എന്തെങ്കിലും സഹായം നല്‍കണമെങ്കില്‍പോലും വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി വേണം. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലന്റെ യുഎഇ കോണ്‍സുലേറ്റ് ബന്ധം വിവാദമായതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും ചട്ടലംഘനം നടത്തിയിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: