കാസര്‍കോട്: മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോ അനിശ്ചിത കാലത്തേക്ക് അടച്ചു. ഞായറാഴ്ച മെക്കാനിക്കിന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ അണുനശീകരണം നടത്തി. ഇന്നലെ ഡിപ്പോ തുറക്കാനായിരുന്നു തീരുമാനം. എന്നാല്‍ രണ്ട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ക്ക് തിങ്കളാഴ്ച വൈകിട്ട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ഡിപ്പോ ഉള്‍പ്പെടുന്ന ഭാഗം കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്.
വര്‍ക്ക് അറേഞ്ച്മെന്റില്‍ കാഞ്ഞങ്ങാട് സബ്ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയ ഉദുമ സ്വദേശിയായ കണ്ടക്ടര്‍ക്കും തിരുവനന്തപുരം സ്വദേശിയായ കാസര്‍കോട്ടെ കണ്ടക്ടര്‍ക്കുമാണ് പോസിറ്റീവായത്. രണ്ടുപേരും കാസര്‍കോട് ഡിപ്പോയിലും പരിസരങ്ങളിലുമായി അറുപതിലേറെ പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കണ്ടെയ്മെന്റ് സോണ്‍ ഒഴിവാകും വരെ ഡിപ്പോ തുറക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. അതുവരെ കാസര്‍കോട് ഡിപ്പോയിലെ ബസുകളുടെ സര്‍വീസും നിര്‍ത്തിവെച്ചിട്ടുണ്ട്. മുമ്പ് കാഞ്ഞങ്ങാട് സബ് ഡിപ്പോയില്‍ വര്‍ക്ക് അറേഞ്ച്മെന്റ് കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സബ് ഡിപ്പോ ഒരുദിവസമാണ് അടച്ചിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: