ബെംഗളൂരു: പ്രവാചകനെിരെ കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധു ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ച് ബെംഗളൂരുവില്‍ കലാപം അഴിച്ചുവിട്ടതിനു പിന്നില്‍ എസ്ഡിപിഐ. ഇതുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകനും എസ്ഡിപിഐ നേതാവുമായ മുസമ്മില്‍ പാഷയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടയാളാണ് ഇയാള്‍. ഒളിവിലുള്ള മറ്റ് നേതാക്കള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ മതമൗലികവാദികളായ ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്ത് പ്രകോപനപരമായി ഇയാള്‍ സംസാരിക്കുകയും കലാപത്തിനായി എസ്ഡിപിഐ പ്രവര്‍ത്തകരെ സംഘടിപ്പിക്കുകയും ചെയ്യുകയായിരുന്നു. ജാഫര്‍, ഖലീല്‍ പാഷ എന്ന രണ്ട് പേര്‍ക്കും കൂടി കലാപത്തില്‍ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ്. പോലീസ് സ്റ്റേഷനുകള്‍ ആക്രമിച്ചതിലാണ് ഇവര്‍ക്ക് പങ്കുള്ളത്.
അതേസമയം ആക്രമണത്തിന് മുമ്പ് ഇവര്‍ കലാപകാരികള്‍ക്ക് പണം നല്കുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. കലാപം ആസൂത്രിതമായിരുന്നുവെന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. വിവാദ ഫേസ്ബുക്ക് പോസ്റ്റ് വാട്സ്ആപ്പിലൂടെ വ്യാപകമായി പ്രചരിപ്പിച്ചാണ് അക്രമത്തിന് ആളുകളെക്കൂട്ടിയിരിക്കുന്നത്. കലാപകാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കി. നൂറ്റമ്പതോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദളിത് നേതാവും കോണ്‍ഗ്രസ് എംഎല്‍എയുമായ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രവാചക നിന്ദയെന്നാരോപിച്ചാണ് കലാപം. എംഎല്‍എയുടെ വീടിനു തീയിട്ട മുസ്ലിം മതമൗലികവാദികള്‍ പൊലീസ് സ്റ്റേഷനും ആക്രമിച്ചു. കിഴക്കന്‍ ബെംഗൂരുവിലെ കെജി ഹള്ളി, ഡിജെ ഹള്ളി എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച രാത്രി അക്രമം ഉണ്ടായത്. പോലീസ് വെടിവെപ്പില്‍ മൂന്ന് അക്രമികള്‍ കൊല്ലപ്പെട്ടു. എംഎല്‍എയുടെ കാവല്‍ ബൈരസന്ദ്രയിലെ വീടാണ് ആക്രമിക്കപ്പെട്ടത്. വീടിന്റെ ഒരു ഭാഗത്ത് തീയിട്ടെങ്കിലും എംഎല്‍എയും കുടുംബവും രക്ഷപ്പെട്ടു. എന്നാല്‍ തന്റെ ഫേസ്്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്ത ആരോ ആണ് പ്രകോപനപരമായ പോസ്റ്റ് ഇട്ടതാണെന്നാണ് നവീന്‍ അറിയിച്ചു. കലാപം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ നവീന്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: