ഇടുക്കി: തുടര്‍ച്ചയായ നാലാമത്തെ ചൊവ്വാഴ്ചയും ഇടുക്കിയില്‍ കൊറോണ ഫലമില്ല. കോട്ടയം തലപ്പാടിയിലെ ലാബ് അവധിയായതിനാല്‍ ആണിത്. അതേ സമയം എറണാകുളത്ത് ചിതിത്സയിലുള്ള രണ്ട് പേര്‍ക്കും രണ്ട് പേര്‍ക്ക് ആന്റിജന്‍ പരിശോധന വഴിയും കൊറോണ പോസിറ്റീവായി. നാലു പേരുടെയും രോഗ ഉറവിടം വ്യക്തമല്ല.
ജില്ലയില്‍ വിവിധയിടങ്ങളില്‍ രോഗികളുടെ എണ്ണം കൂടുമ്പോള്‍ ആണ് ഇത്തരത്തില്‍ ലാബിന്റെ പ്രശ്നം തിരിച്ചടിയാകുന്നത്. ഇത് മൂലം കഴിഞ്ഞ തിങ്കളാഴ്ച സ്രവ സാമ്പിളുകള്‍ അയച്ചിരുന്നു. ഫലം കിട്ടാതെ വരുന്നത് ക്വാറന്റൈനില്‍ ഇരിക്കുന്നവരെ ഉള്‍പ്പെടെ വലക്കുകയാണ്.
1. വണ്ടന്മേട് സ്വദേശി (69). 2. കാമാക്ഷി പാവക്കണ്ടം സ്വദേശി (80). ഇരുവരും നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 3. കുമളി റോസാപൂക്കണ്ടം സ്വദേശി(52). ചെക്ക് പോസ്റ്റ്് ജീവനക്കാരനാണ്. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
4. ഉടുമ്പന്നൂര്‍ സ്വദേശി (50). ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
അതേ സമയം മൂന്നാറിലെത്തിയ കന്യാകുമാരിയില്‍ നിന്നുള്ള 14 പേര്‍ക്കടക്കം 68 പേര്‍ക്ക് ജില്ലയില്‍ രോഗമുക്തിയുണ്ട്. ഇത് രണ്ടാം തവണയാണ് ഇത്രയും വലിയ തോതില്‍ രോഗമുക്തി ജില്ലയില്‍ ഒരു ദിവസം ഉണ്ടാകുന്നത്.
ജില്ലയില്‍ ഇതുവരെ ആകെ രോഗം ബാധിച്ചവര്‍ 1085 ആണ്. ഇതില്‍ മൂന്ന് പേര് മരിച്ചു. ഒരു മരണം ഔദ്യോഗികമായി ഇതുവരെ കൊറോണയെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുവരെ ആകെ 842 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.
241 പേരാണ് ചികിത്സയിലുള്ളത്. എറണാകുളം-5, കോട്ടയം-6, ആലപ്പുഴ-1 എന്നിവരും ഇതില്‍ ഉള്‍പ്പെടും. ഇത് കൂടാതെ ഇതര ജില്ലക്കാരായ 4 പേര് ജില്ലയിലും ചികിത്സയിലുണ്ട. ഇന്നലെ 518 പേരുടെ സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചപ്പോള്‍ ആകെ 562 പേരുടെ ഫലം ലഭിക്കാനുണ്ട്. 27162 സാമ്പിളാണ് ഇതുവരെ ആകെ എടുത്തത്.
കണ്ടെയ്മെന്റ് സോണ്‍
ഇടുക്കി: കൊേറാണ രോഗവ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ആലക്കോട് ഗ്രാമപഞ്ചായത്തിലെ 1, 2 വാര്‍ഡുകളും, 3-ാം വാര്‍ഡിലെ ഉപ്പുകുളം തൈക്കാവ് മുതല്‍ ചിലവ് ഭാഗം വരെയും കണ്ടെയ്മെന്റ് സോണായി വിജ്ഞാപനം ചെയ്തിട്ടുണ്ട്. പ്രസ്തുത പ്രദേശങ്ങളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
കണ്ടെയിന്മെന്റ് സോണ്‍ ആയി വിജ്ഞാപനം ചെയ്തിരുന്ന താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകളെ കണ്ടെയിന്മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 1. വണ്ണപ്പുറം – 1, 17 വാര്‍ഡുകള്‍. 2. ഇടവെട്ടി – 1, 11, 12, 13 വാര്‍ഡുകള്‍
മുകളില്‍ പറഞ്ഞിട്ടുള്ളവ കൂടാതെ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ / പ്രദേശങ്ങള്‍ കണ്ടെയിന്മെന്റ് സോണായി തുടരുന്നതാണ്.
വാഴത്തോപ്പ്- 10-ാം വാര്‍ഡിലെ ചെറുതോണി പോസ്റ്റോഫീസ് കോളനി, ചെറുതോണി മാതാ ബേക്കറി, വണ്ണപ്പുറം- 4, മൂന്നാര്‍- 19, കരിങ്കുന്നം- 1, 7, 8, 9, 10, 11, 12, 13, ഇടവെട്ടി- 2-ാം വാര്‍ഡിലെ തൊണ്ടിക്കുഴി ഭാഗം, ഏലപ്പാറ- 6, 7, 11, 12, 13, ശാന്തന്‍പാറ- 4, 5, 6, 10 11, 12, 13, പീരുമേട്- 2, 6, 7, 10, 11, 12, രാജകുമാരി- 5, 6, 11, ദേവികുളം- 15, നെടുങ്കണ്ടം- 10, 11, 12, കരുണാപുരം- 1, 2, 3, പാമ്പാടുംപാറ- 4, ചക്കുപള്ളം- 11, ഉപ്പുതറ- 16, കുമളി- 7, 8, 9, 12.
പ്രതികരിക്കാൻ ഇവിടെ എഴുതുക: