കൊച്ചി: സംസ്ഥാനത്തെ ക്വാറികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഹരിത ട്രൈബ്യൂണല്‍ നിശ്ചയിച്ച ദൂരപരിധി ഹൈക്കോടതി സ്റ്റേ ചെയ്തു. ജനവാസ മേഖലയില്‍ നിന്ന് ക്വാറികള്‍ക്ക് 200 മീറ്റര്‍ ദൂര പരിധി വേണമെന്നതാണ് ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. 50 മീറ്റര്‍ മാത്രം മതിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ തുടര്‍ന്നാണ് കോടതി അത് സ്റ്റേ ചെയ്തിരിക്കുന്നത്.
പാലക്കാട് ജില്ലയിലെ ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് ഹരിത ട്രൈബ്യൂണല്‍ ക്വാറികളുടെ ദൂര പരിധി 200 മീറ്റര്‍ ആക്കിയത്. എന്നാല്‍ ഇതിനെതിരെ ക്വാറി ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടിയതോടെ ദൂരപരിധി 50 മീറ്റര്‍ മതിയെന്നാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് അറിയിക്കുകയായിരുന്നു.
നിലവില്‍ 50 മീറ്റര്‍ ദൂരപരിധിയിലാണ് സംസ്ഥാനത്തെ പാറമടകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 200 മീറ്ററിലേക്ക് മാറിയാല്‍ സംസ്ഥാനത്തെ 95 ശതമാനം പാറമടകളും പൂട്ടിപ്പോകുമായിരുന്നു. ഹൈക്കോടതി ഉത്തരവോടെ നിലവിലുണ്ടായ രീതിയില്‍ തന്നെ പാറമടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വീണ്ടും സാധിക്കും.
അതേസമയം ഹരിത ട്രൈബ്യൂണല്‍ ദൂരപരിധി ഉയര്ത്തുയത് പരിസ്ഥിതി വകുപ്പിനെ മാത്രം കേട്ടുകൊണ്ടാണ് തീരുമാനമെടുത്തത്. സര്‍ക്കാര്‍ വാദം കേട്ടിരുന്നില്ലെന്നും ക്വാറി ഉടമകള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: