ന്യൂദല്‍ഹി:ഇന്ത്യയുടെ കോവിഡ് രോഗമുക്തി നിരക്ക് കുത്തനെ ഉയര്‍ന്ന് 70 ശതമാനത്തിന് അടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ 47,746 പേര് രോഗമുക്തി നേടിയതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 15,83,489 ആയി.
നിലവില്‍ രോഗബാധിതരായവര്‍ 6,39,929 പേര് മാത്രമാണ്. ഇത് ആകെ പോസിറ്റീവ് കേസുകളുടെ 28.21 ശതമാനം മാത്രമാണ്.
രോഗമുക്തി നേടിയവരും നിലവില്‍ കോവിഡ് രോഗികളായവരും തമ്മിലുള്ള അന്തരം 9.5 ലക്ഷത്തിനടുത്തേക്ക് എത്തി. മരണ നിരക്ക് 2 ശതമാനത്തിലും കുറഞ്ഞ് 1.99 ശതമാനത്തിലെത്തി.
നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനും കോവിഡ്-19 നേരിടുന്നതിനുള്ള ആസൂത്രണത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തി
രോഗബാധിതരുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരേയും 72 മണിക്കൂറിനുള്ളില്‍ കണ്ടെത്തി പരിശോധനയ്ക്ക് വിധേയരാക്കണം എന്ന പുതിയ മന്ത്രം നാം പിന്തുടരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.ചികിത്സയിലുള്ള 80 ശതമാനം രോഗികളും 10 സംസ്ഥാനങ്ങളില്‍നിന്നാണ്. അതിനാല്‍ അവിടങ്ങളില്‍ വൈറസിനെ പരാജയപ്പെടുത്താനായാല്‍ രാജ്യത്തിനാകെ വിജയം വരിക്കാനാകും.
മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെയാക്കി കുറയ്ക്കാന്‍ ഉടന്‍ തന്നെ സാധിക്കും.കണ്ടെയ്ന്മെന്റ്, സമ്പര്‍ക്കം കണ്ടെത്തല്‍, നിരീക്ഷണം എന്നിവയാണ് ഈ യുദ്ധത്തിലെ ഏറ്റവും ഫലപ്രദമായ ആയുധങ്ങള്‍.നരേന്ദ്രമോദി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: