കണ്ണൂര്‍: ഇന്നലെ ജില്ലയില്‍ 63 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 41 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. വിദേശത്ത് നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 15 പേര്‍ക്കും മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഒരു ഡിഎസ്സി ഉദ്യാഗസ്ഥനും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് പോസിറ്റീവായ കേസുകളുടെ എണ്ണം 1744 ആയി. ഇവരില്‍ ഇന്ന് ഡിസ്ചാര്‍ജായ 31 പേര് ഉള്‍പ്പെടെ 1275 പേര് രോഗമുക്തി നേടി. ഒന്‍പത് പേര് മരണപ്പെട്ടു. ബാക്കി 460 പേര് വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്.
കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 27ന് ദോഹയില്‍ നിന്ന് 6ഇ 8711 വിമാനത്തിലെത്തിയ രാമന്തളി സ്വദേശി 22കാരന്, ആഗസ്ത് 4ന് ദുബായില്‍ നിന്ന് എഫ് സെഡ് 4507 വിമാനത്തിലെത്തിയ ചെറുതാഴം സ്വദേശി 50കാരന്, നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂലൈ 25ന് ദുബായില്‍ നിന്ന് എത്തിയ ഇരിട്ടി സ്വദേശി 38കാരന് എന്നിവരാണ് രോഗം സ്ഥിരീകരിച്ച വിദേശത്ത് നിന്നെത്തിയവര്‍.
ജൂലൈ 28ന് ഗോവയില്‍ നിന്ന് മംഗള എക്സ്പ്രസിന് എത്തിയ കോട്ടയം മലബാര്‍ സ്വദേശി 46കാരന്, ആഗസ്ത് 3ന് കര്‍ണാടകയില്‍ നിന്ന് എത്തിയ മാങ്ങാട്ടിടം സ്വദേശി 38കാരന്, ബാംഗ്ലൂരില്‍ നിന്ന് ജൂലൈ 20ന് എത്തിയ അഞ്ചരക്കണ്ടി സ്വദേശി 32കാരന്, 23നും 29നും എത്തിയ കോട്ടയം മലബാര്‍ സ്വദേശികളായ 30കാരി, 50കാരന്, ആഗസ്ത് 7ന് എത്തിയ കുന്നോത്ത് പറമ്പ് സ്വദേശി 44കാരന്, ആഗ്സ്ത് 1ന് കോയമ്പത്തൂരില്‍ നിന്ന് എത്തിയ ചൊക്ലി സ്വദേശി 26കാരി, ആഗസ്ത് 6ന് വീരാജ്പേട്ടയില്‍ നിന്ന് എത്തിയ മാങ്ങാട്ടിടം സ്വദേശി 34കാരന്, വേങ്ങാട് സ്വദേശി 28കാരന്, ഇരിട്ടി സ്വദേശി 35കാരന്, അന്നേ ദിവസം കുടകില്‍ നിന്നെത്തിയ വേങ്ങാട് സ്വദേശി 24കാരന്, മാംഗ്ലൂരില്‍ നിന്ന് ജൂലൈ 24ന് എത്തിയ കോട്ടയം മലബാര്‍ സ്വദേശി 46കാരന്, 30ന് എത്തിയ ചിറക്കല്‍ സ്വദേശി 65കാരി, ആഗസ്ത് 8ന് എത്തിയ കോളയാട് സ്വദേശി 27കാരന്, കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 29ന് ഹൈദരാബാദില്‍ നിന്ന് 6ഇ 7225 വിമാനത്തിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 72കാരി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.പയ്യന്നൂര്‍ കണ്ടോത്ത് സ്വദേശികളായ 11കാരന്, 7 വയസ്സുകാരി, 42കാരന്, 63കാരി, 40കാരി, പാട്യം സ്വദേശി 42കാരന്, ചെങ്ങളായി സ്വദേശികളായ 47കാരി, 54കാരന്, ഏഴോം സ്വദേശികളായ 19കാരി, 42കാരി, 52കാരന്, 28കാരന്, തളിപ്പറമ്പ തൃച്ചംബരം സ്വദേശികളായ 77കാരി, 16കാരന്, 50കാരന്, തളിപ്പറമ്പ് പുഷ്പഗിരി സ്വദേശി ഏഴു മാസം പ്രായമുള്ള ആണ്‍കുട്ടി, 50കാരന്, രാമന്തളി സ്വദേശി 31കാരന്, ചപ്പാരപ്പടവ് സ്വദേശികളായ 53കാരി, 61കാരന്, പരിയാരം സ്വദേശി 19കാരന്, കല്ല്യാശ്ശേരി സ്വദേശി 42കാരി, പാപ്പിനിശ്ശേരി സ്വദേശി 32കാരി, കൊട്ടിയൂര്‍ സ്വദേശി 48കാരന്, ചെറുതാഴം സ്വദേശി 30കാരന്, മുഴക്കുന്ന് സ്വദേശി 27കാരി, ചിറക്കല്‍ സ്വദേശികളായ 3 വയസ്സുകാരന്, 34കാരന്, 24കാരന്, 85കാരി, ആന്തൂര്‍ പാന്തോട്ടം സ്വദേശി 7 വയസ്സുകാരി, മൊറാഴ സ്വദേശി 70കാരന്, കോട്ടയം മലബാര്‍ സ്വദേശി 9 വയസ്സുകാരന്, 18കാരി, പെരളശ്ശേരി സ്വദേശി 24കാരി, കണ്ണൂര്‍ സ്വദേശി 22കാരന്, ചാലാട് സ്വദേശി 25കാരന്, പായം സ്വദേശി 41കാരി, മട്ടന്നൂര്‍ കായലൂര്‍ സ്വദേശി 55കാരി, വടകര ചോറോട് സ്വദേശി 20കാരി, കോളയാട് സ്വദേശി 75കാരി (മരണപ്പെട്ടു) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മട്ടന്നൂര്‍ സ്വദേശി 40കാരനാണ് പുതുതായി രോഗബാധയുണ്ടായ ഡിഎസ് സി ഉദ്യോഗസ്ഥന്. എആര്‍ ക്യാംപിലെ ധര്‍മടം സ്വദേശി 36കാരന്, മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെ പേരാവൂര്‍ സ്വദേശി 30കാരന്, അഞ്ചരക്കണ്ടി സ്വദേശി 28കാരന് എന്നീ പോലിസ് ഉദ്യോഗസ്ഥര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 8919 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 64 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 112 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 17 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 23 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 9 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 25 പേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടു പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 124 പേരും ഹോം ഐസൊലേഷനില്‍ അഞ്ച് പേരും വീടുകളില്‍ 8538 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 37974 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 37218 എണ്ണത്തിന്റെ ഫലം വന്നു. 756 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: