തെറ്റുകള്‍ ഒരിക്കല്‍ ചെയ്തുപോയാല്‍ അത് ആവര്‍ത്തിക്കാതിരിക്കണം. പ്രമാദംമൂലമാണ് വീഴ്ച സംഭവിച്ചതെന്ന് അറിഞ്ഞുകഴിഞ്ഞാല്‍, ഒരാള്‍ വളരെയധികം ജാഗ്രത പുലര്‍ത്തുകയും ജാഗരൂകനായി ഇരിക്കുകയും വേണം. ആദ്ധ്യാത്മിക ശക്തിയും ഗുരുവിന്റെ കൃപയും രണ്ടല്ല. ഈ ശക്തിയാണ് ജീവിതത്തില്‍ നിങ്ങള്‍ക്കു കവചമൊരുക്കുന്നത്. രക്ഷക്കായുള്ള ഈ കവചമുണെങ്കില്, ശത്രുവിന്റെ അസ്ത്രം നമ്മളില്‍ തറയ്ക്കുകയാണെങ്കില്പോലും, നാം വീഴുന്നില്ല. അല്ലെങ്കില്‍ അഥവാ നാം വീഴുകയാണെങ്കില്‍ നമുക്കു പെട്ടെന്നു തന്നെ എഴുന്നേല്ക്കാ
നും യുദ്ധം ചെയ്യാനും സാധിക്കും. ജീവിതം ഒരു യുദ്ധമാണ്. പ്രാരാബ്ധംമൂലം വരുന്ന ആഘാതങ്ങളും, തിരിച്ചടികളും വെല്ലുവിളികളും അക്രമാസക്തവും പ്രതിലോമകാരികളുമായ വികാരങ്ങളും എല്ലാം ശത്രുവിന്റെ മാരകായുധങ്ങളാണ്. ആദ്ധ്യാത്മിക ശക്തിയെ, ഈ മാരകായുധങ്ങള്‍ക്ക് എതിരായി ഉപയോഗിക്കാവുന്ന മാരകായുധമായി ഉപയോഗിച്ച്, അവയെ നിര്‍വീര്യമാക്കണം. ആദ്ധ്യാത്മികശക്തി വളര്‍ത്തിയെടുത്ത് ഗുരുകൃപ നേടിയിട്ടുണ്ടെങ്കില്‍, നിങ്ങളുടെ ധൈര്യം നഷ്ടപ്പെടാതിരിക്കുകയും, പ്രശാന്തത നമ്മളില്‍നിന്നും വിട്ടുപോകാതിരിക്കുകയും, ബുദ്ധി (പ്രജ്ഞ) സത്യത്തില്‍നിന്നും ഭഗവദ്ചരണാരവിന്ദത്തില്നിന്നും വ്യതിചലിക്കാതിരിക്കുകയും ചെയ്യും. നിങ്ങളുടെ വിശ്വാസത്തിന്റെ കോട്ട ആര്‍ക്കും ഇളക്കാനാവുകയും ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: