ന്യൂദല്‍ഹി: പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനത്തിന്റെ കരട് അന്തിമ അറിയിപ്പല്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍. കരടിനെതിരെ ആയിരക്കണക്കിന് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ എല്ലാം പരിഗണിച്ച ശേഷമായിരിക്കും കേന്ദ്രം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. ജനങ്ങള്‍ക്ക് വരെ പ്രതികരണം അറിയിക്കാനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.
ഇഐഎ ഡ്രാഫ്റ്റിന് എതിരെയുള്ള ചില നേതാക്കളുടെ പ്രതികരണം നോക്കൂ, അവര്‍ക്കെങ്ങനെ കരടിന് എതിരെ പ്രതിഷേധിക്കാന്‍ സാധിക്കും ഇതൊരു അന്തിമ കരടല്ല. 150 ദിവസം ജനഹിതം അറിയാനായി മാറ്റിവച്ചിരിക്കുകയാണ്. ഇത് കോവിഡ് 19 കാരണമാണ്. അല്ലെങ്കില്‍ നിയമമനുസരിച്ച് 60 ദിവസമാണ് നല്‍കുന്നതെന്നും ജാവദേക്കര്‍ വിശദീകരിച്ചു.
കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേശിന് അയച്ച കത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് അവാസ്ഥവ പ്രചരണവുമായി വയനാട് എംപി രാഹുല്‍ ഗാന്ധി രംഗത്തുവന്നതെന്ന് അദേഹം പറഞ്ഞു. പുതിയ പരിസ്ഥിതി ആഘാത നയത്തിന്റെ കരടിനെതിരെ ജനം പ്രതിഷേധിക്കണമെന്നും വിജ്ഞാപനം അപകടം നിറഞ്ഞതാണെന്നും ഇത് നടപ്പാക്കിയാല്‍ വ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചിരുന്നു. പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിന്റെ പൊതു അഭിപ്രായം കേന്ദ്രസര്‍ക്കാര്‍ തേടികൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: