ശാസ്താംകോട്ട : ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ പള്ളിക്കലാറ് കരകവിഞ്ഞ് ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറിയില്‍ 25 വീടുകളില്‍ വെള്ളം കയറി. ഇവരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. താഴ്ന്നപ്രദേശങ്ങളും ഇടറോഡുകളും മുങ്ങി. നിരവധി വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
കൃഷിയിടങ്ങളും വെള്ളക്കെട്ടായി. ആയിരക്കണക്കിന് വാഴകളും മരച്ചീനിയും ഉള്‍പ്പെടെ നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്. മഴ ശക്തമായി തുടര്‍ന്നാല്‍ കൂടുതല്‍ പ്രദേശങ്ങള്‍ മുങ്ങുമെന്ന ആശങ്കയിലാണ് ജനം. ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ദുരിതാശ്വാസക്യാമ്പ് തുടങ്ങുന്നതിന് സ്കൂളുകള്‍ ഏറ്റെടുത്തു. പടിഞ്ഞാറ്റംമുറി ഗവ. എല്‍പി സ്കൂള്‍, ശൂരനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ശൂരനാട് ഹൈസ്കൂള്‍, തെന്നല ഗവ.എല്‍പി സ്കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പ് തുടങ്ങുന്നതിനായി ഏറ്റെടുത്തത്.
ആനയടി, കൊച്ചു പുഞ്ച, ഓണമ്പിള്ളില്‍, വിരിപ്പോലില്‍, മംഗലത്ത്, താഴെ മുണ്ടകന്‍, കിഴകിട എന്നീ ഏലകളെല്ലാം വെള്ളത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: