വടകര: എന്‍എസ്എസ് ആചാര്യന് മന്നത്ത് പത്മനാഭനെ അധിക്ഷേപിച്ചും സാമുദായിക സ്പര്‍ദ്ദ വളര്‍ത്തുന്ന രീതിയിലും ഫെയ്സ്ബുക്ക് പോസ്റ്റിട്ട പോലീസുകാരനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. വള്ള്യാട് സ്വദേശി കെ. സുധീഷാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദി ഉള്‍പ്പെടെ വിവിധ സംഘടനകള്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
സുധീഷിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദി ഡിജിപിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്കി. നീതിപൂര്‍വ്വമായ അന്വേഷണം നടത്തി ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ജില്ലാ വര്‍ക്കിങ്ങ് പ്രസിഡണ്ട് സദാനന്ദന് ആയാടത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പി.കെ. സുരേഷ്, പവിത്രന് കരിമ്പനപ്പാലം, രജീഷ് എന്നിവരും പ്രതിഷേധിച്ചു.
മലബാര്‍ നായര്‍ സമാജം സംസ്ഥാനകമ്മറ്റി ഓണ്‍ലൈന്‍ യോഗം ചേര്‍ന്ന് പ്രതിഷേധിച്ചു. ഗവര്‍ണര്‍, മുഖ്യമന്ത്രി, ഡിജിപി, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കാന് തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് റിട്ട. ജസ്റ്റിസ് ശാന്തകുമാരി അമ്മ, സെക്രട്ടറി റിട്ട. മേജര്‍ സുകുമാരന്‍ നായര്‍, രാഘവന് ചെങ്ങാട്ട്, അഡ്വ. സി.കെ.ജി നമ്പ്യാര്‍, രാഗേഷ് വടകര, അരിക്കുളം രവി എന്നിവര്‍ പങ്കെടുത്തു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള സമരപരിപാടികള്‍ ആസൂത്രണം ചെയ്യാനും തീരുമാനമായി. ഡെമോക്രാറ്റിക്ക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയും പ്രതിഷേധവുമായി രംഗത്തെത്തി. പോസ്റ്റിട്ട പോലീസുകാരനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറി പി. ഹരീന്ദ്രനാഥ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: