ഇടുക്കി: ജില്ലയില്‍ പോലീസുകാരനും ഗര്ഭിണിക്കുമടക്കം 17 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഒരാള്‍ക്ക് കൂടി സ്ഥിരീകരിച്ചതോടെ ശാന്തമ്പാറ പോലീസ് സ്റ്റേഷനില്‍ മാത്രം രോഗം കണ്ടെത്തിയത് നാല് പോലീസുകാരായി. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവര്‍ 1063 ആയി. ഇതില്‍ മൂന്ന് പേര് മരിച്ചപ്പോള്‍ ഒരാളുടെ മരണം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. 764 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 296 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്നലെമാത്രം ജില്ലയില്‍ 31 പേര്‍ക്ക് രോഗമുക്തിയുണ്ട്.
ഉറവിടം വ്യക്തമല്ല
1. കരിമണ്ണൂര്‍ സ്വദേശിനി(22), കാരിക്കോട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച ഗര്‍ഭിണിയാണ്, ഇവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.
സമ്പര്‍ക്കം
2. കരിങ്കുന്നം സ്വദേശി(28), 3. ഉടുമ്പന്‍ചോല സ്വദേശി(51), 4. ഉടുമ്പന്‍ചോല സ്വദേശി(36), 5. ഉടുമ്പന്‍ചോല സ്വദേശി(29), 6. ഉടുമ്പന്‍ചോല സ്വദേശി(30)7. തൊടുപുഴ സ്വദേശി(15), 8. കരിങ്കുന്നം സ്വദേശിയായ മൂന്ന് വയസുകാരന്, 9. തൊടുപുഴ സ്വദേശി(58), 10. തൊടുപുഴ സ്വദേശിനി(52), 11. ഏലപ്പാറ സ്വദേശിനിയായ എട്ട് വയസുകാരി, 12. കരിമണ്ണൂര്‍ സ്വദേശിയായ ഡോക്ടര്‍(42), 13. ശാന്തന്‍പാറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്(54), 14. വണ്ടിപ്പെരിയാര്‍ സ്വദേശിനി(19),
ഇതരസംസ്ഥാന യാത്ര
15. അടിമാലി മന്നാംങ്കണ്ടം സ്വദേശി(31),
വിദേശത്ത് നിന്നെത്തിയവര്‍
16. പാമ്പാടുംപാറ സ്വദേശി(56), 17. വാഴത്തോപ്പ് സ്വദേശിനി (22)
കണ്ടെയ്ന്മെന്റ് മേഖല
ശാന്തന്‍പാറ പഞ്ചായത്തിലെ 6, 10 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് മേഖലകളായിരിക്കും. വാഴത്തോപ്പ് പഞ്ചായത്തിലെ പത്താം വാര്‍ഡ് (ചെറുതോണി) കണ്ടെയ്ന്മെന്റ് മേഖലയില്‍ നിന്നുമൊഴിവാക്കി. കൂടാതെ ഈ വാര്‍ഡിലെ ചെറുതോണി പോസ്റ്റ് ഓഫീസ് കോളനി, ചെറുതോണി മാതാ ബേക്കറി എന്നിവ മൈക്രോ കണ്ടെയ്ന്മെന്റ് മേഖലകളായിരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: