തൃശൂര്‍: ഇരുപത് കോടിരൂപയുടെ ലൈഫ് മിഷന്‍ പദ്ധതിക്ക് കരാര്‍ നല്‍കിയതിന് ഒരു കോടി രൂപ കമ്മീഷന്‍ കിട്ടിയെന്ന സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെ നാണക്കേടിലാക്കുന്നു. വടക്കാഞ്ചേരി നഗരസഭയുടെ കീഴിലുള്ള ചരല്‍പ്പറമ്പിലാണ് യുഎഇ ധനസഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്.
ഇവിടെ നഗരസഭ വാങ്ങിയ രണ്ടര ഏക്കര്‍ ഭൂമിയില്‍ 145 കുടുംബങ്ങള്‍ക്ക് ~ാറ്റ് നിര്‍മ്മിച്ചു നല്‍കുന്നതാണ് പദ്ധതി. യൂണിടാക്കിനാണ് നിര്‍മാണക്കരാര്‍. കരാര്‍ നല്‍കിയതിന് അവര്‍ കമ്മീഷനായി ഒരുകോടി നല്‍കിയെന്നും ആ പണമാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കരന്റേയും തന്റേയും ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിച്ചത് എന്നുമാണ് സ്വപ്‌ന എന്‍ഐഎ സംഘത്തോട് വെളിപ്പെടുത്തിയിട്ടുള്ളത്. ഈ പണം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
എമിറേറ്റ്‌സ് റെഡ് ക്രസന്റ് യുഎഇ കോണ്‍സുലേറ്റ് വഴിയാണ് പണം നല്‍കിയത്. ഇരുപത് കോടി നല്‍കിയെന്നാണ് പറഞ്ഞതെങ്കിലും പദ്ധതി രേഖകളില്‍ 19 കോടിയേ കാണിച്ചിട്ടുള്ളൂ. പ്രളയാനന്തരമുള്ള മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശന വേളയിലാണ് റെഡ് ക്രസന്റ് വീടുകള്‍ നിര്‍മ്മിക്കാന്‍ 20 കോടി വാഗ്ദാനം ചെയ്തത്. ശിവശങ്കറും സ്വപ്‌നയും ദുബായ് സന്ദര്‍ശന സമയത്ത് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ദുബായ് കോണ്‍സുലേറ്റ് വഴി ലഭിച്ച പണം ഉപയോഗിച്ച് ~ാറ്റ് നിര്‍മിക്കാന്‍ ലൈഫ് മിഷനെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് യൂണിടാകിന് നിര്‍മ്മാണക്കരാര്‍ ലഭിക്കുന്നത്. ഇതോടെ ലൈഫ് മിഷനും സംശയത്തിന്റെ നിഴലിലാകുകയാണ്. ലൈഫ് മിഷന്റെ മറ്റ് പദ്ധതികളിലും സമാനമായ തട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്നാണ് ആരോപണമുയരുന്നത്.
പിണറായി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായറിയപ്പെട്ടിരുന്ന ലൈഫ് മിഷനില്‍ തന്നെ വന്‍അഴിമതി വ്യക്തമായതോടെ ഭരണകൂടവും പാര്‍ട്ടി നേതൃത്വവും പ്രതിരോധത്തിലാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക