പാലാ: ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരിതത്തെ നേരിടുമ്പോള്‍ കൊറോണ വിലക്കുകള്‍ ലംഘിച്ച് സംസ്ഥാന പാതയിലെ മലവെള്ളത്തില്‍ നീന്തിത്തുടിക്കാനിറിങ്ങിയ ബിഷപ്പിനെതിരെ രൂക്ഷ വിമര്‍ശനം. പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടും സഹ വൈദികരുമാണ് ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയിലെ വെള്ളത്തില്‍ നീന്തിത്തുടിക്കാനിറങ്ങിയത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ആരും വെള്ളത്തില്‍ ഇറങ്ങരുതെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചപ്പോഴാണ് ബിഷപ്പിന്റെയും സംഘത്തിന്റെയും ഉല്ലാസം. മാസ്ക് പോലും വെയ്ക്കാതെ വെള്ളത്തിലിറങ്ങി ബിഷപ്പിനും സംഘത്തിനുമെതിരെ വിമര്‍ശനവുമായി വിശ്വാസികള്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്.
കിഴക്കന്‍ മലനിരകളില്‍ നിന്നും വെള്ളം ഇരച്ച് എത്തിയതോടെ മൂന്നാമത്തെ ഏറ്റവും വലിയ വെള്ളപ്പെക്കത്തിനാണ് പാലാ നഗരം സാക്ഷ്യം വഹിക്കുന്നത്. 2018 ലെ വെള്ളപ്പൊക്കത്തിനേക്കാളും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 1957ലെ വെള്ളപ്പൊക്കത്തില്‍ പാലാ അങ്ങാടിവരെ മുങ്ങിപ്പോയിരുന്നു.
അന്ന് ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ മുകള്‍ ഭാഗംവരെ വെള്ളം കയറിയിരുന്നു. പിന്നീട് 1945 ലും സമാനമായ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. ഇത്തവണ രാത്രിയോടെയാണ് ടൗണില്‍ ജലനിരപ്പ് ഏറ്റവും ഉയര്‍ച്ചയില്‍ എത്തിയത്. കിഴക്കന്‍ വെള്ളത്തോടൊപ്പം പ്രദേശമാകെ പെയ്ത കനത്ത മഴയില്‍ മീനച്ചിലാറിന്റെ പോക്ഷക നദികളും കരകവിഞ്ഞതോടെയാണ് ടൗണിലെ വെള്ളപ്പൊക്കം വേഗത്തിലായത്. ഇതിനിടെയാണ് ബിഷപ്പും സംഘവും നീന്തിതുടിക്കാന്‍ മലവെള്ളത്തില്‍ ഇറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: