ഇരട്ടയാര്‍: കനത്ത മഴയെ തുടര്‍ന്ന് ഇരട്ടയാര്‍ ആറ് നിറഞ്ഞു കവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തില്‍ റോഡിലടിഞ്ഞ പോളയും മാലിന്യവും നീക്കം ചെയ്തു. ഇരട്ടയാര്‍ ഡാമിന്റെ പരിസര പ്രദേശങ്ങളിലാണ് കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കമണ്ടായത്.
ഇരട്ടയാര്‍ കരകവിഞ്ഞൊഴുകി ഇരട്ടയാര്‍ – നോര്‍ത്ത് ഡാം സൈറ്റ് റോഡുള്‍പ്പെടെ സമീപത്തെ റോഡുകളില്‍ വെള്ളം കയറി. ഡാം തുറന്നു വിട്ട് വെള്ളം കുറഞ്ഞതോടെ വെള്ളപ്പൊക്കത്തിലൊഴുകി എത്തിയ പോളയും മറ്റ് മാലിന്യങ്ങളും റോഡിലടിഞ്ഞ് ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു.
തുടര്‍ന്ന് ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് പോളയും മാലിന്യങ്ങളും നീക്കം ചെയ്ത് പ്രദേശമാകെ അണു നശീകരണം നടത്തി റോഡ് ഗതാഗതയോഗ്യമാക്കി. പ്രദേശവാസികളുടെയും വള്ളമുള്ള പരമ്പരാഗത മത്സ്യ തൊഴിലാളികളുടെയും സഹകരണത്തോടെയാണ് ഗ്രാമപഞ്ചായത്ത് പ്രദേശത്തുനിന്നും പോള നീക്കം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: