മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ പാക്കിസ്ഥാന് ലീഡ്. പാക്കിസ്ഥാന്റെ സ്കോറായ 326 റണ്‍സിനെതിരെ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സില്‍ 219 റണ്‍സിന് പുറത്തായി. 107 റണ്‍സിന്റെ ലീഡാണ് പാക്കിസ്ഥാന് സ്വന്തമായത്. 66 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ യാസിര്‍ ഷായുടെ ബൗളിങ്ങാണ് ഇംഗ്ലണ്ടിനെ ഒതുക്കിയത്
മുഹമ്മദ് അബ്ബാസ്, ഷാദബ് ഖാന് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി യാസിറിന് മികച്ച പിന്തുണ നല്കി. 62 റണ്‍സെടുത്ത ഒലി പോപ്പാണ് ഇംഗ്ലീഷ് നിരയിലെ ടോപ്സ്കോറര്‍. ബട്ട്ലര്‍ 38, സ്റ്റുവര്‍ട്ട് ബ്രോഡ് പുറത്താവാതെ 29 റണ്‍സും നേടി. നായകന് ജോ റൂട്ട് (14), ക്രിസ് വോക്സ് (19), ജോഫ്രെ ആര്‍ച്ചര്‍ (16) എന്നിവരും രണ്ടക്കം കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: