കോഴിക്കോട്: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. ദുബായില്‍നിന്നുള്ള 1344 എയര്‍ ഇന്ത്യ എക്സ്പ്രസാണ് ലാന്‍ഡിങ്ങിനിടെ തെന്നിമാറി മറിഞ്ഞത്.അപകടത്തില്‍ 18 പേര്‍ മരിച്ചു. പൈലറ്റ്ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെ, സഹ പൈലറ്റ് അഖിലേഷും എന്നിവര്‍ മരിച്ചവരില്‍ പെടും
ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലൂടെ മുഴുവന്‍ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു.
വിമാനത്തിന്റെ മുന്‍ഭാഗം കൂപ്പുകുത്തി. കനത്ത മഴ തുടരുന്നതുകൊണ്ട് തന്നെ വിമാനം തെന്നിമാറിയതാവാമെന്നും സൂചനയുണ്ട്.. രാത്രി 7.41നാണ് അപകടം. പരുക്കേറ്റവരെ കൊണ്ടോട്ടി ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റി.128 പുരുഷന്മാരും 46 സ്ത്രീകളും 10 കുട്ടികളും ഉള്‍പ്പെടെ 184 യാത്രക്കാരാണ് ഉണ്ടായിരുന്നത്
.പരുക്കേറ്റ യാത്രക്കാരെ മുഴുവന്‍ ആശുപത്രികളിലേക്കു മാറ്റി.ഭൂരിഭാഗം പേരുടേയും നില അതീവ ഗരുതരമാണ്.
അപകടം സംഭവിച്ചയുടന്‍ വിമാനത്താവള അധികൃതരും നാട്ടുകാരും എല്ലാംമറന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുകയായിരുന്നു. വിവമരമറിഞ്ഞ് കരിപ്പൂരിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ വിമാനത്താവളത്തിലേക്ക് കുതിച്ചെത്തി. ആംബുലന്‍സുകളുടെ എണ്ണക്കുറവ് തടസമായപ്പോള്‍ കിട്ടിയ വാഹനങ്ങളില്‍ പരിക്കേറ്റവരുമായി പാഞ്ഞു. കരിപ്പൂരിന് സമീപത്തുള്ളവര്‍ തങ്ങളുടെ വീട്ടിലെ വാഹനങ്ങളെല്ലാം രക്ഷാപ്രവര്‍ത്തനത്തിന് വിട്ടുനല്‍കി.
അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് എയര്‍പോര്‍ട്ടില്‍ കണ്‍ട്രോള്‍ റൂം തുറന്നു. വിവരങ്ങള്‍ക്കായി 0495 2376901, 04832719493 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം
രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ ദുരിതത്തില്‍ അഗാധ ദു;ഖം രേഖപ്പെടുത്തി.അപകടം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായിപ്രധാനമന്ത്രി ഫോണിൽ സംസാരിച്ചു. സംസ്ഥാന സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടുള്ള രക്ഷാ നടപടികൾ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. കേന്ദ്രത്തിൽ നിന്നുള്ള എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു
രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേനയെ കരിപ്പൂരിലേക്ക് അയച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.
കനത്ത മഴ കാഴ്ച മറച്ചതാണ് അപകടകാരണമെന്നാണ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ വ്യക്തമാക്കുന്നത്. റൺവേയിലൂടെ തെന്നിനീങ്ങിയ വിമാനം ആഴത്തിലേക്കു വീഴുകയും രണ്ടായി പിളരുകയുമായിരുന്നെന്നും വ്യോമയാന ഡയറക്ടർ ജനറൽ ഇറക്കിയ വാർത്താകുറിപ്പിൽ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: