കോട്ടയം : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം ലഭിച്ചു. കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ സമര്‍പ്പിച്ച കേസില്‍ ഫ്രാങ്കോ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അതിനു പിന്നാലെയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കുറ്റപത്രം വായിച്ചു തീര്‍ക്കുന്നത് വരെ ഫ്രാങ്കോ കേരളം വിടാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവിറക്കിയിരിക്കുന്നത്. 13നാണ് കുറ്റപത്രം വായിച്ചു കേള്‍ക്കുന്നത്. കൂടാതെ ഇനിയുള്ള വിചാരണയ്ക്കായി ബിഷപ്പിനോട് കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യക്തി വൈരാഗ്യമാണെന്നും തന്റെ മേലുള്ള കന്യാസ്ത്രിയുടെ ആരോപണം കെട്ടിച്ചമച്ചതാണ്. അതിനാല്‍ തന്നെ കേസില്‍ നിന്നും ഒഴിവാക്കണമെന്നുമാണ് ഫ്രാങ്കോ സുപ്രീംകോടതിയില്‍ കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ അറിയിച്ചിരുന്നത്.
കൂടാതെ കേസിലെ സാക്ഷി മൊഴികളില്‍ വൈരുദ്ധമുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഫ്രാങ്കോയെ ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി അറിയിക്കുകയായിരുന്നു. കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ നേരത്തെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അതും തള്ളി വിചാരണ നേരിടാന്‍ ഉത്തരവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: