അടിമാലി: മഴ കനത്തതോടെ പ്രളയ ഭീതിയിലാണ് മൂന്നാര്‍, മുതിരപ്പുഴയാര്‍ കരകവിഞ്ഞു. നിരവധി വീടുകളിലും, കടകളിലും വെള്ളം കയറി. വെള്ളപ്പൊക്ക സാധ്യത മുന്നില്‍ കണ്ട് ഹെഡ്- വര്‍ക്സ് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു.
ദേവികുളം ഗവ. ഗസ്റ്റ് ഹൗസിന് പിന്നില്‍ മരം വീണ് അടുക്കള തകര്‍ന്നു. നിരവധി വീടുകള്‍ക്കും നാശശ നഷ്ടം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശക്തമായ മഴയാണ് മൂന്നാര്‍, ദേവികുളം മേഖലകളില്‍ രേഖപ്പെടുത്തുന്നത്.
മൂന്നാര്‍ മാട്ടുപ്പെടിയിലെ ഹൈറേഞ്ച് സ്കൂളിന്റെ വാഹനത്തിന് മുകളിലേക്ക് മരങ്ങള്‍ വീണ് നാശമുണ്ടായി. രണ്ട് വാഹനങ്ങള്‍ക്കാണ് സാരമായ കേടുപാടുള്ളത്. മുതിരപ്പുഴയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന നിരവധി വീടുകളിലും, കടകളിലും വെള്ളം കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: