മറയൂര്‍: മറയൂര്‍ മേഖലയില്‍ തുടര്‍ച്ചയായി രണ്ട് ദിവസം വീശിയടിച്ച കാറ്റില്‍ വീടുകളും കൃഷിയും വ്യാപാരസ്ഥാപനങ്ങളും ഉള്‍പ്പെടെ വ്യാപകനാശ നഷ്ടം. രണ്ടാം ദിവസം രാത്രി വീശിയടിച്ച കൊടും കാറ്റില്‍ നൂറ്റിമുപ്പതോളം വീടുകളാണ് തകര്‍ന്നത്. ഷീറ്റുകള്‍ മേഞ്ഞ വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ പറന്ന് മീറ്ററുകള്‍ അകലയെയാണ് വീണത്. ഇരുന്നൂറ് ഏക്കറിലെ കരിമ്പ് കൃഷിയും വ്യാപകമായി കവുങ്ങുകളും തെങ്ങുകളും , ജാതി, നെല്ലി തുടങ്ങിയ വൃക്ഷങ്ങളും ആനക്കാല്‍പ്പെട്ടി മുതല്‍ കരിമുട്ടിവരയുള്ള ഭാഗങ്ങളില്‍ ഒടിഞ്ഞു നശിച്ചു.
കാന്തല്ലൂരിലെ മൈക്കിള്‍ ഗിരി, മിഷ്യന്‍ വയല്‍, ചാനല്‍മേട്, ചിന്നവര, ആനക്കാല്‌പ്പെട്ടി, നാച്ചിവയല്‍ കൂടവയല്‍ എന്നീ പ്രദേശങ്ങളിലെ വാഴകൃഷികള്‍ എല്ലാം പൂര്‍ണ്ണമായും നശിച്ചു. വ്യാപക നാശം വിതച്ച കാറ്റിന് ഇന്നലെ രാവിലെ മുതല്‍ ശക്തികുറഞ്ഞതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികള്‍. ഓരോ രണ്ട് മിനിട്ടിലും വീശുന്ന കാറ്റില്‍ എന്തെങ്കിലുമെക്കൊ നാശം നാഷ്ടം സംഭവിക്കൂന്ന തരത്തിലായിരുന്നു കാറ്റിന്റെ ശക്തി എന്നതിനാല്‍ രാത്രി ആര്‍ക്കും വീടിന് പുറത്തിറങ്ങാന്‍ സാധ്യമായിരുന്നില്ല.
മറയൂര്‍ ചന്ദന റിസര്‍വ്വിനോട് ചേര്‍ന്ന് ഊരുവാസല്‍ ഭാഗത്ത് ചന്ദന റിസര്‍വ്വില്‍ നിന്നിരുന്ന യൂക്കാലി മരം കാറ്റില്‍ കടപുഴകി വീണ്. എം.എസ്. കുമാര്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു. വീടിന് സമീപത്ത് കാടക്കോഴികളെ വളര്‍ത്തിയിരുന്ന ഷെഡും കൂടുകളും പൂര്‍ണ്ണമായും തകര്‍ന്ന് നാശം സംഭവിച്ചു.
സമീപവാസിയായി രഞ്ചിത്തിന്റെ വീടിന്റെ മുകളിലേക്ക് റിസര്‍വ്വില്‍ ഉണ്ടായിരുന്ന വന്‍വരം കടപുഴകി വീണ് മേല്‍ക്കൂരക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. വീട്ടിന് പുറത്ത് നിര്‍മ്മിച്ചിരുന്ന കക്കൂസ് , കുളിമുറി എന്നിവ പൂര്‍ണ്ണമായും തകര്‍ന്നു. പള്ളനാട് അംഗനവാടി ഭാഗത്ത് വീടിന്റെ മേല്‍ക്കൂര രാതി പൂര്‍ണ്ണമായും തകര്‍ന്ന് വീണു. വിധവയായ. കറുപ്പായിയു മകനും ഭാര്യയും ചെറിയ കുട്ടികളും മാത്രം വീട്ടിലുള്ളപ്പോഴാണ് മേല്‍ക്കൂര തകര്‍ന്നത്. കൊടും മഴയത്ത് മേല്‍ക്കൂര തകര്‍ന്ന വീട്ടില്‍ നിന്നൂം ഇവര്‍ സമീപത്തുള്ള വീട്ടില്‍ അഭയം തേടിയാണ് രാത്രി കഴിഞ്ഞു കൂടിയത്.
മറയൂര്‍ പട്ടം കോളനിയില്‍ പാമ്പാക്കുട സ്വദേശി തെക്കും പുറത്ത് മനോജ് എം പോളിന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ മേല്‍ക്കൂര പകുതിയോളം പറന്ന് റോഡില്‍ പതിച്ചു. പൊട്ടം കുളം ജുവലറി ഉടമ സജീവിന്റെ വീടിന്റെ മതില്‍ക്കെട്ടില്‍ വന്‍ മരം പതിച്ച് തകര്‍ന്നൂ വീണു. മറയൂര്‍ ടൗണില്‍ അരുണാക്ഷിയമ്മന്‍ ക്ഷേത്രത്തിന് എതിര്‍വശത്തുള്ള വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ ചിക്കന്‍സെന്ററിന്റെ മുകളിലേക്ക് വന്‍ ആല്‍മരം ഒടിഞ്ഞുവീണ് മേല്‍ക്കൂരയും ചുവരുകളും പൂര്‍ണ്ണമായും നശിച്ചു.
കോച്ചാരം ഭാഗത്ത് രാജശേഖരന്‍ നായരുടെ വീടിന്റ് കാറ്റില്‍ പറന്ന് വീടിന്റെ മേല്‍ക്ക ുരയിലെ ഓടുകള്‍ മാറ്റുന്നതിനിടയില്‍ ഓടുകള്‍ വീണ് അയല്‍വാസിയായ എം ബി ശശികൂമാറിന് പരിക്കേറ്റു. നൂറ് കണക്കിന് വീടുകളുടെ മുകളില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ ടാങ്കുകളും സോളാര്‍ പാനലുകളും പറന്ന് വീണ് നശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: