തൊടുപുഴ: ഇടുക്കിയില്‍ 58 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 24 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മൂന്നു പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
ഇന്നലെ 20 പേര് രോഗമുക്തി നേടി. ഇതോടെ ആകെ രോഗബാധിതര്‍ 981 ആയി ഉയര്‍ന്നു. ഇതില്‍ മൂന്ന് പേര് മരിച്ചപ്പോള്‍ ഒരാളുടെ മരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 321 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഉറവിടം വ്യക്തമല്ല
തൊടുപുഴ സ്വദേശിനി (52), തൊടുപുഴ ജില്ലാ ആശുപത്രി ജീവനക്കാരി (29), തൊടുപുഴ സ്വദേശി (36)
സമ്പര്‍ക്കം
ദേവികുളം സ്വദേശിനികള്‍ (26) (58), ഏലപ്പാറ സ്വദേശികള്‍ (13),(41),(32), കൊന്നത്തടി സ്വദേശി (43), മൂന്നാര്‍ സ്വദേശികള്‍ (29),(70),(32),(9)
നെടുങ്കണ്ടം പുഷ്പകപുഷ്പകണ്ടം സ്വദേശികള്‍ (46) (21) (23) (36) (72) ചോറ്റുപാറ സ്വദേശി (55), പീരുമേട് സ്വദേശി (38), ഉടുമ്പന്‍ചോല സ്വദേശിയായ ഒരു വയസ്സുകാരന്, ഏഴു വയസ്സുകാരി
ഇതര സംസ്ഥാന യാത്ര
ചക്കുപള്ളം സ്വദേശിനി (20), കരുണാപുരം സ്വദേശിനി (31)(18)(40), കുമളി റോസാപ്പൂക്കണ്ടം സ്വദേശിനി (22)(62)(40)(67), മറയൂര്‍ സ്വദേശി (68), പാമ്പാടുംപാറ സ്വദേശി (22), ഉടുമ്പന്‍ചോല സ്വദേശിനി (36)(85)(15), വണ്ടിപ്പെരിയാര്‍ സ്വദേശി (21) (26), വണ്ണപ്പുറം സ്വദേശിനി (44), മൂന്നാര്‍ സ്വദേശിനി (59), കരുണാപുരം സ്വദേശി (42). മൂന്നാറില്‍ വെസ്റ്റ് ബംഗാള്‍ 2, ഉത്തരാഖണ്ഡ് 1 എറണാകുളം1, തമിഴ്നാട് 11, എന്നിവിടങ്ങളില്‍ നിന്നുമുള്ള 15 ആളുകള്‍. പുരുഷന്മാരാണ്. (പ്രായം 28, 27, 57, 38, 20, 50, 52, 50, 22, 48, 19, 34, 46, 37, 20)
വിദേശത്ത് നിന്നെത്തിയവര്‍
ഏലപ്പാറ സ്വദേശി (33), കരുണാപുരം സ്വദേശി (47)
കണ്ടെയിന്മെന്റ് മേഖലകള്‍
ഇടുക്കി: ഇടവെട്ടി പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ തൊണ്ടിക്കുഴ ഭാഗം (മൈക്രോ കണ്ടെയിന്റ്മെന്റ് മേഖല) ചക്കുപള്ളം പഞ്ചായത്തിലെ 11-ാം വാര്‍ഡ്, കരിങ്കുന്നം പഞ്ചയാത്തിലെ 9, 10, 11, 12, 13 എന്നിവയെ ഏലപ്പാറയിലെ 7-ാം വാര്‍ഡ് എന്നിവ കണ്ടെയിന്മെന്റ് മേഖലകളാക്കി. കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: