തിരുവനന്തപുരം: അയോധ്യയില്‍ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി ശിലപാകിയതോടെ മാളത്തില്‍ ഒളിച്ചിരുന്ന സാംസ്കാരിക നായകര്‍ പുറത്തുചാടി. ജുഡീഷ്യറിയുടെ അപചയം വിളിച്ചോതിയ വിധിയുടെ പേരിലാണ് രാമക്ഷേത്രം ഉയര്‍ത്തുന്നതെന്ന പ്രചരണവുമായി സച്ചിദാനന്ദനാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
മതനിരപേക്ഷ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി മോഡിയാണ് ബാബ്റി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കാന്‍ ശിലാസ്ഥാപനം നടത്തിയത്. ആര്‍എസ്എസിന്റെ പ്രധാന നേതാവ് മോഹന്‍ ഭാഗവതിനെ അതിഥിയായി ക്ഷണിച്ചാണ് ചടങ്ങ് നടത്തിയത്. ഇതിനെയാണ് കോണ്‍ഗ്രസ് പിന്തുണച്ചതെന്നും അദേഹം പറയുന്നു.
അയോധ്യയില്‍ പ്രതിഷ്ഠിക്കുന്ന രാമന് വാല്മീകിയുടെയോ കബീറിന്റെയോ രാമനല്ല. ആത്മീയത ചോര്‍ത്തിക്കളഞ്ഞ വര്‍ഗീയത മുഖമുദ്രയാക്കിയ മറ്റ് മതങ്ങളെ അന്യവല്‍ക്കരിക്കുകയും ചെയ്യുന്ന രാമനാണെന്ന ആക്ഷേപവും ഇയാള്‍ ഉയര്‍ത്തിയിട്ടുണ്ട്.
ഇവര്‍ ചിത്രീകരിക്കുന്ന രാമന് അമ്പും വില്ലുമായി യുദ്ധത്തിന് തയ്യാറായിരിക്കുന്ന രാമനാണ്. സീതയെ തെരയുന്ന പാവപ്പെട്ട രാമനല്ലന്നും ഇത് യഥാര്‍ഥ ഹിന്ദുവിശ്വാസികള്‍ തിരിച്ചറിയണമെന്നും സച്ചിതാനന്ദന് പറഞ്ഞു. കേരളത്തില്‍ നിരവധി വിഷയങ്ങള്‍ ഉണ്ടായിട്ടും പ്രതികരിക്കാത്ത സച്ചിദാനന്ദനാണ് ഇപ്പോള്‍ രാമക്ഷേത്രത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: