ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിട്ടതില്‍ അസ്വസ്ഥനായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഭൂമിപൂജ ഉത്തര്‍പ്രദേശ് അധികൃതരും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് ഏറ്റെടുത്തത് ശരിയല്ല.
രാമക്ഷേത്രത്തിനുള്ള ഭൂമി പൂജാ ചടങ്ങ് ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്തത് ശരിയായില്ലെന്നും യെച്ചൂരി പറഞ്ഞു. ഭൂമി പൂജയില്‍ ഗവര്‍ണറുടെയും യുപി മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തില്‍ ഭരണകൂടം ക്ഷേത്രത്തിന്റെ നിര്‍മാണം ഏറ്റെടുക്കുന്നത് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ മതേതര ജനാധിപത്യ സ്വഭാവത്തെ നിരാകരിക്കുന്നതാണ്.
ഭൂമിപൂജ സുപ്രീംകോടതി വിധിക്കും ഭരണഘടനയുടെ അന്തഃസത്തയ്‌ക്കും വിരുദ്ധമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോയും പ്രസ്താവന ഇറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: