തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പ്ലസ് വണ്ണിന് ഇരുപത് ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നിബന്ധനകള്‍ക്ക് വിധേയമായാണ് മാര്‍ജിനല്‍ സീറ്റില്‍ വര്‍ധന വരുത്തുന്നത്.
കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ 20 ശതമാനവും മറ്റ് ജില്ലകളില്‍ പത്ത് ശതമാനവുമാണ് വര്‍ധന വരുത്തുക. വര്‍ധിപ്പിക്കുന്ന സീറ്റുകളില്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകാത്ത രീതിയില്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്കു വിധേയമായി ഏകജാലക പ്രക്രിയ മുഖേനയാകും പ്രവേശനം. അണ് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ ബാച്ചുകള്‍ക്ക് മാര്‍ജിനല്‍ സീറ്റ് വര്‍ധന ബാധകമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: