കൊല്ലം: മോദി സര്‍ക്കാര്‍ വിശ്വമാകെയുള്ള ഹിന്ദുസമൂഹത്തിന്റെ ആത്മീയവിശ്വാസം വെള്ളിശിലയില്‍ ഉറപ്പിച്ചുവെന്ന് ഭാരതീയ വിചാരകേന്ദ്രം നിര്‍വാഹകസമിതി. രാജ്യത്തിന്റെ ക്ഷയത്തെ ഇല്ലാതാക്കുന്ന ഇടമായി രാമക്ഷേത്രം മാറും. അയോദ്ധ്യാപുരിയിലെ ശ്രീരാമഭഗവാന്റെ ക്ഷേത്രം ഭാവിയില്‍ ലോകാദ്ഭുതങ്ങളില്പെടും.
വിശ്വമാകെയുള്ള ഹിന്ദു സമൂഹത്തിന്റെ ആത്മീയ തീര്‍ഥാടനകേന്ദ്രമായി അയോദ്ധ്യയെ മാറ്റാന്‍ മോദി സര്‍ക്കാര്‍ നടത്തിയ ശിലാസ്ഥാപനം ചരിത്രമുഹൂര്‍ത്തമായി മാറി. വിശ്വാസങ്ങളാണ് പ്രപഞ്ചത്തെ നിലനിര്‍ത്തുന്നത്. കോടിക്കണക്കിന് വിശ്വാസ സമൂഹത്തിന്റെ കാത്തിരിപ്പ് സഫലമായി. പഞ്ചഭൂതങ്ങളുടെ സംഗമമാണ് പ്രപഞ്ചമെന്ന സത്യത്തെ സാക്ഷി നിര്‍ത്തിയാണ് രാമക്ഷേത്രത്തിനു ശിലയിട്ടത്.
ദേശീയത, ഏകാത്മകത, ഒരുമ, വിജ്ഞാനം എന്നിവയുടെ പ്രതീകമാണ് ഭഗവാന് ശ്രീരാമന്. രാമരാജ്യം ദൈവരാജ്യമാണ്. സത്യധര്മങ്ങളിലൂടെ ചലിക്കാന്‍ മാനവനെ ഭഗവാന് പ്രചോദിപ്പിക്കുന്നു. ആര്‍ഷഭാരതസംസ്കാരം ശ്രീരാമ ധര്‍മമാണ്. രാമമന്ത്രം മുഴങ്ങുന്ന അയോദ്ധ്യാപുരിയെ ദേശീയ ആത്മീയ തലസ്ഥാനമായി പ്രഖ്യാപിക്കണം. ദേശീയതയുടെയും സംസ്കൃതിയുടെയും പ്രതീകമായ ഭഗവാന് ശ്രീരാമന്റെ നാമത്തില്‍ വിവാദങ്ങളുണ്ടാക്കാന്‍ യഥാര്‍ഥ ഭാരതീയന് കഴിയില്ലെന്ന് നിര്‍വ്വാഹക സമിതി അഭിപ്രായപ്പെട്ടു.
എസ്.വൈ. ഗംഗ അദ്ധ്യക്ഷയായി. എം.വി. സോമയാജി ഉദ്ഘാടനം ചെയ്തു. രാജു സി. വലിയകാവ്, രാജന്‍പിളള, അനില്‍ ലക്ഷ്മണന്, എന്‍. രാമകൃഷ്ണന്, എന്‍.എം. പിളള, ഗിരിജ മനോഹര്‍, ശ്രീകണ്ഠന്, സതീഷ്കുമാര്‍, ഡോ. പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: