ലോകമെങ്ങുമുള്ള രാമഭക്തര്‍ അയോധ്യയെ നെഞ്ചിലേറ്റിയ ദിവസമായിരുന്നു ഇന്നലെ. രാമക്ഷേത്രത്തിനായി അഞ്ചു നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടത്തിന്റെ ഓര്‍മകളില്‍ വളരെ വികാരഭരിതരായിട്ടാണ് ശിലാന്യാസ പുണ്യമുഹൂര്‍ത്തത്തെ സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജയ് ശ്രീറാം വിളിച്ചപ്പോള്‍ അതിന്റെ അലയൊലികള്‍ അതിര്‍ത്തികളും കടലുകളും കടന്ന് ലോകമെങ്ങും പ്രതിധ്വനിക്കുകയായിരുന്നു. ശിലാന്യാസം നടക്കുമ്പോള്‍ എങ്ങും വിളക്കുകള്‍ തെളിയിച്ച് രാമനെ സ്വീകരിക്കുകയായിരുന്നു. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും യുഗപ്പിറവിയെ സന്തോഷത്തോടെ സ്വാഗതം ചെയ്തൂ.
രാമക്ഷേത്ര നിര്‍മാണത്തോടനുബന്ധിച്ച് അമേരിക്കയിലെ ഹിന്ദുസമൂഹം വലിയ അഘോഷത്തിലായിരുന്നു. രാമക്ഷേത്രത്തിന്റെ ഡിജിറ്റല്‍ മാതൃകയിലുള്ള ടാബ്ലോ ഒരുക്കി വാഷിങ്ടണ്‍ ഡിസിയിലും പ്രധാന നഗരങ്ങളിലൂടെയും ഘോഷയാത്രകള്‍ നടത്തിയാണ് യുഎസിലെ ഹൈന്ദവ സമൂഹം ശിലാന്യാസത്തെ വരവേറ്റത്. പ്രത്യേക പ്രാര്‍ത്ഥനകളും അമേരിക്കയില്‍ സംഘടിപ്പിച്ചിരുന്നു. കൂറ്റന്‍ നാസ്ഡാക്ക് സ്ക്രീനും ടൈംസ് സ്ക്വയറില്‍ 17000 ചതുരശ്ര അടിയില്‍ ഉയര്‍ന്ന റെസലൂഷനിലുള്ള ലെഡ് സ്ക്രീന്‍ സ്ഥാപിച്ചായിരുന്നു ആഘോഷം. ശ്രീരാമന്റെയും രാമക്ഷേത്രത്തിന്റെയും ത്രീഡി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ തുടര്‍ച്ചയായ പൊതുസ്ഥലത്തെ സ്ക്രീനായിട്ടാണ് വിലയിരുത്തുന്നത്. കാനഡയിലും വിവിധ തരത്തിലുള്ള ആഘോഷങ്ങള്‍ അരങ്ങേറിയിരുന്നു.
ഭാരതത്തിലാകട്ടെ ആസേതുഹിമാചലം രാമന്ത്രങ്ങളാല് മുഖരിതമായിരുന്നു. എങ്ങും അയോധ്യയുടെ പ്രതീതിയാണ് അനുഭവപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: