രാമജന്മഭൂമി സന്ദര്‍ശിക്കുന്ന ആദ്യത്തെ പ്രധാനമ്രന്തിയാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദി. മറ്റൊരു പ്രധാനമന്ത്രിയും ഇവിടം സന്ദര്‍ശിച്ചിട്ടില്ലെന്ന് യുപി അധികൃതര്‍ വ്യക്തമാക്കി. അയോധ്യയിലെ ഹനുമാന് ഗഢി ക്ഷേത്രം സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയും മോദിയാണ്. മോദി അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കുന്നത് 29 വര്‍ഷങ്ങള്‍ക്കു ശേഷം.
മുന്‍പ് 1992ലാണ് മോദി അവസാനമായി ഇവിടം സന്ദര്‍ശിച്ചത്. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയണമെന്നാവശ്യപ്പെട്ട് ഡോ. മുരളീ മനോഹര്‍ ജോഷി തിരംഗ് യാത്ര നടത്തിയ സമയത്തായിരുന്നു അത്. അന്ന് യാത്രയുടെ കണ്‍വീനറായിരുന്നു മോദി. ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ അയോധ്യ സന്ദര്‍ശിക്കില്ലെന്ന് അന്ന് മോദി പ്രതിജ്ഞയെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫൈസാബാദില്‍ എത്തിയെങ്കിലും അയോധ്യയില്‍ കയറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: