ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിട്ട ഈ ദിനം ഭാരതത്തെ സംബന്ധിച്ചിടത്തോളം ചരിത്രപരവും അഭിമാനകരവുമായ ദിനമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ട്വിറ്ററിലൂടെയാണ് അദേഹം തന്റെ സന്തോഷം പങ്കുവെച്ചത്.
രാമക്ഷേത്രത്തിന് തറക്കല്ലിട്ടതോടെ ഇന്ത്യയുടെ മഹത്തായ സംസ്കാരവും നാഗരികതയും പുതിയൊരു യുഗത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നു. ഇന്ത്യയുടെ ആത്മാവിലാണ് ഭഗവാന് രാമന്റെ ആദര്‍ശവും ചിന്തയും വസിക്കുന്നത്.
രാമക്ഷേത്രം ഉയരുന്നതോടെ ഈ പുണ്യഭൂമി വീണ്ടും ലോകത്ത് അതിന്റെ മഹത്വം വിളംബരം ചെയ്യുമെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. കൊറോണ ബാധിതനായ അമിത്ഷാ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: