കൊച്ചി : തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു. എന്‍ഫോഴ്സ്മെന്റിന്റെ നേതൃത്വതതിലാണ് സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വത്തുക്കള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐജിക്ക് കത്ത് നല്കി.
കേസിലെ മുഖ്യ പ്രതികളായ ഫൈസല്‍ ഫരീദ്, സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളുടെ സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ ഐജി എന്‍ഫോഴ്സ്മെന്റിന് കൈമാറണം. പിന്നീട് എന്‍ഫോഴ്സ്മെന്റ് ഇവ കണ്ടുകെട്ടും.
അതേസമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ തിരുവനന്തപുരത്ത് തെളിവെടു്പ്പ് നടത്തി. കേസിലെ മറ്റ് പ്രതികളായ ജലാല്‍, ഷാഫി, ഷറഫുദ്ദീന്, ഷെഫീറ് എന്നീ പ്രതികളെയാ തെളിവെടുപ്പിനായി എത്തിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിന് സമീപത്തെ ഹെദര്‍ ഫ്ളാറ്റില്‍ പ്രതികളെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തില്‍ ഹവാല ഇടപാടുകാര്‍ക്ക് പങ്കുള്ളതായും കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം യുഎഇയിലേക്കും എന്‍ഐഎ വ്യാപിപ്പിക്കുകയാണ്. യുഎഇയിലെ നയതന്ത്ര ബാഗേജ കൈകാര്യം ചെയ്യുവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: