രാമ ക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി കര്‍സേവകരായി പോയവരില്‍ വേഷപ്രച്ഛന്നനായി പോകേണ്ടി വന്നതിന്റെയും യാതനകളുടേയും കഥയാണ് കാഞ്ഞങ്ങാട് മണി ഹോം നീഡ്സ് സ്ഥാപന ഉടമയായ കെ.വി.ഗോവിന്ദന് പറയാനുള്ളത്. സ്വ: ഉമാനാഥറാവുജിയോടപ്പമാണ് ഗോവിന്ദന് കര്‍സേവയില്‍ പങ്കെടുക്കാന്‍ പോയത്.
കര്‍സേവയില്‍ പങ്കെടുക്കാന്‍ വരുന്നവരെ അറസ്റ്റ് ചെയ്യുന്നതായി തീവണ്ടിയില്‍ യാത്ര ചെയ്യവേ സന്ദേശം ലഭിച്ചു. അതനുസരിച്ച് ഝാന്‍സില്‍ ഇറങ്ങാണമെന്നും എല്ലാവരും വേഷം മാറണമെന്നും നിര്‍ദ്ദേശം ലഭിച്ചു. പത്ത് പേരടങ്ങുന്ന ടീം ഉണ്ടാക്കുകയും അതിലൊന്നിന്റെ ചുമതല ഗോവിന്ദനായിരുന്നു. എല്ലാവരും ഫ്ളാറ്റ് ഫോമിലിറങ്ങുമ്പോള് തങ്ങള്‍ 10 പേര് പിറകിലെ കൂടി ഇറങ്ങി യാതൊരു പരിചയമില്ലാത്തതുപോലെ ഒരോരുത്തരും 10 മീറ്റര്‍ ദൂരെയായി നടന്നു പോയി.
തീവണ്ടി ഇറങ്ങി മെയില്‍ റോഡിലൂടെ നടന്നവരെയൊക്കെ പോലീസ് അറസ്റ്റ് ചെയ്തതായി വിവരം കിട്ടി. സംഘാംഗങ്ങള്‍ക്ക് കോഡ് ഭാഷയും തന്നിരുന്നു. ആരില്‍ നിന്നാണ് കോഡ് ഭാഷ കേള്‍ക്കുന്നത് അവരോടപ്പം പോവുകയെന്നാണ് നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന് രാത്രി പത്ത് മണിയോടെ വെളിച്ചമൊന്നുമില്ലാത്ത ഒരു ഗോഡൗണില്‍ എത്തിച്ചേര്‍ന്നു.
മറ്റ് പല സ്ഥലത്തു നിന്നും വന്ന കര്‍സേവകരും അവിടെ ഉണ്ടായിരുന്നു. പെരുച്ചാഴിയുടെ ശല്യവും കാലുകള്‍ കടിക്കാന്‍ വന്നതു കാരണം ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. രാത്രി ഒന്നര മണിയോടെ എല്ലാവരേയും കൂട്ടി കൊണ്ടു പോകാന്‍ പച്ചക്കറി കൊണ്ടു പോകുന്ന റിക്ഷാ വണ്ടി എത്തി. പുറത്ത് നിന്ന് നോക്കിയാല്‍ പച്ചക്കറി മാത്രമേ ഉള്ളൂവെന്ന രീതിയിലാണ് സജ്ജീകരിച്ചിരുന്നത്.
യാത്ര പുറപ്പെട്ടപ്പോഴാണ് അറിഞ്ഞത് മുലാംയം സിംഗ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കര്‍ഫ്യൂ ചെക്ക് പോസ്റ്റ് എര്പ്പെടുത്തിയിരിക്കുന്നുവെന്ന്. എല്ലാവരും ഇറങ്ങി വയലില്‍ കൂടി കീലോ മീറ്ററോളം നടന്നു. പുലര്‍ച്ചെ നാല് മണിയോടെ ചമ്പല്കാടിനടുത്തുള്ള ഒരുക്ഷേത്ര പരിസരത്ത് എത്തിച്ചേര്‍ന്നു. എരിക്കിന് പൂവിന്റെ മണം അവിടെ പരക്കുന്നുണ്ടായിരുന്നു. രാവിലെ കാപ്പി കുടിച്ച് വിശ്രമിക്കുമ്പോഴാണ് നിരവധി വാനുകളുമായി പോലീസെത്തി തങ്ങളെ അറസ്റ്റ് ചെയ്തു ഝാന്‍സിലെ ഒരു സ്കൂളില്‍ കൊണ്ടു പോയി ജയിലില്‍ പാര്‍പ്പിച്ചു.
പോലീസ് ക്രൂരമായ മര്‍ദ്ദനങ്ങളാണ് ജയിലില്‍ അഴിച്ച് വിട്ടത്. മൃഗങ്ങളെ പോലും അതുപോലെ തല്ലാറില്ലെന്ന് ഗോവിന്ദന് പറയുന്നു. ജയിലിന്റെ ഒരു ജനല്‍ തുറന്ന് കിടന്നിരുന്നു. ആ പ്രദേശത്തെ നല്ലവരായ ജനങ്ങള്‍ നടക്കാനിറങ്ങുന്ന വ്യാജേന ഭക്ഷണ പൊതിയുമായി വന്ന് ഞങ്ങള്‍ക്ക് തരുമായിരുന്നു.പോലീസ് അത് കണ്ട് പിടിച്ചതോടെ അവിടേയും കാവല്‍ ഏര്‍പ്പെടുത്തി. കര്‍സേവകരെ തല്ലാന്‍ മാത്രമായി അന്ന് പോലീസില്‍ കൂറെ ആളുകളെ എടുത്തിരുന്നു. അവര്‍ എല്ലാദിവസവും വന്ന് അക്രമം അഴിച്ചു വിടുകയായിരുന്നു.
15 ദിവസത്തോളം ഭക്ഷണവും വെള്ളവും നല്‍കാതെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ചെറുത്ത് നില്പിന് വേണ്ടിയുള്ള സമരമായി ആ ജയില്‍ മാറി. ഒരു ദിവസം ഉച്ചയോടെ നല്ലവരായ പോലീസുകാര്‍ നേരത്തെ ഞങ്ങള്‍ക്ക് തല്ലാന്‍ വരുന്നവരെ കുറിച്ച് സന്ദേശം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എല്ലാവരും തയ്യാറായി നില്‍ക്കുകയും പോലീസിനെ അതേ നാണയത്തില്‍ ചെറുത്ത് തോല്പിക്കുകയായിരുന്നു. തൊട്ടടുത്ത മുറിയില്‍ മുപ്പതോളം പ്രവര്‍ത്തകരുണ്ടായിരുന്നു. പോലീസ് ഗ്രനേഡും ടിയര്‍ഗ്യാസും പ്രയോഗിച്ചു.
പോലീസിന്റെ ക്രൂരമായ ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയിലുമായി. ചരിത്രത്തിലൊരിക്കലും മരിക്കാത്ത അനുഭവമായി ഗോവിന്ദന് വിവരിക്കുന്നു. തൃക്കരിപ്പൂരില്‍ നിന്ന് ശശി, രവിന്ദ്രന്, സുധാകരന്, വിജയന് തുടങ്ങി കുഞ്ഞമ്പു വേളൂര്‍, കുഞ്ഞിരാമന് കേളോത്ത്, മാധവന് നീലേശ്വരം, മധു ചീര്‍മ്മക്കാവ്, മാവുങ്കാലിലെ ദയാനന്ദറാവു തുടങ്ങി നിരവധി പേരാണ് കര്‍സേവയില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: