തിരുവനന്തപുരം: കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ കമ്മിറ്റിയും പ്രസ്ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കെയുഡബഌുജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അദ്ധ്യക്ഷനായി. പ്രസ് ക്ലബ്ബ് സെക്രട്ടറി സാബഌ തോമസ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. മീഡിയ അക്കാഡമി ചെയര്മാന് ആര്.എസ്. ബാബു, കെയുഡബഌുജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, സെക്രട്ടറി ടി.പി. പ്രശാന്ത്, സിറാജ് യൂണിറ്റ് ചീഫ് സൈഫുദീന്‍ ഹാജി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ വി. പ്രതാപചന്ദ്രന്, യു. വിക്രമന്, ആര്. അജിത് കുമാര്‍, നിസാര്‍ മുഹമ്മദ്, അരവിന്ദ് എസ്. ശശി, അജിത് ലോറന്‍സ്, ബിജു ചന്ദ്രശേഖര്‍, കെയുഡബഌുജെ സെക്രട്ടറി ബി. അഭിജിത്, മാര്‍ഷല്‍ വി. സെബാസ്റ്റ്യന്‍, വി.വി. അരുണ്‍, അനുപമ ജി. നായര്‍, എസ് ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: