ന്യൂദല്‍ഹി : ബോളീവുഡ് താരം സുശാന്ത് സിങ് രാജ്പൂത്തിന്റെ മരണം കേന്ദ്ര സര്‍ക്കാര്‍ സിബിഐക്ക് വിട്ടു. ബീഹാര്‍ സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം സിബിഐക്ക് കൈമാറുന്നത്. ഇതുസംബന്ധിച്ച് ഉത്തരവ് ഉടന്‍ ഇറക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു.
സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തി നല്കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അതിനിടയിലാണ് കേന്ദ്രം കേസന്വേഷണം സിബിഐക്ക് വിട്ടതായി അറിയിച്ചത്.
ആത്മഹത്യ പ്രേരണ കുറ്റത്തിന് സുശാന്തിന്റെ അച്ഛന് നല്കിയ പരാതിയില്‍ ബീഹാര്‍ പോലീസ കേസ രജിസ്റ്റര്‍ ചെയ്തു. ഇത് മുംബൈയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് റിയ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ 28 നാണ് റിയക്കെതിരെ പാട് പോലീസ് കേസ് എടുത്തത്. അന്വേഷണത്തിനായി പ്രത്യേക പോലീസ് സംഘം മുംബൈയില്‍ എത്തുകയും ചെയ്തിരുന്നു.
അതേസമയം കേസ് സിബിഐക്ക് വിടാനുള്ള ബിഹാര്‍ സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ രാഷ്ട്രീയ വിവാദവും പുകയുകയാണ്. ബിഹാറില്‍ നിന്നുള്ള അന്വേഷണ സംഘത്തോട് മുംബൈ പോലീസ് സഹകരിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ബീഹാര്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: