Categories: Idukki

ജന്മഭൂമി ലേഖകന്‍ സല്‍ജി പി.എന്‍. ഈട്ടിത്തോപ്പിന് മലയാളം ഐക്യവേദി ഇടുക്കി ജില്ലാ കമ്മിറ്റി മാധ്യമ പ്രതിഭാ പുരസ്‌കാരം

കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഓണ്‍ ലൈന്‍ വഴി നടത്തിയ ചടങ്ങില്‍ മലയാള ഐക്യവേദി സംസ്ഥാന സെക്രട്ടറി എന്‍.പി. പ്രിയേഷ് ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

Published by

കട്ടപ്പന: മലയാളം ഐക്യവേദി ഇടുക്കി ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ മികച്ച മാധ്യമപ്രവര്‍ത്തകനുള്ള  മാധ്യമ പ്രതിഭാ പുരസ്‌കാരം ജന്മഭൂമി കട്ടപ്പന ലേഖകന്‍ സല്‍ജി പി.എന്‍. ഈട്ടിത്തോപ്പിന് ലഭിച്ചു. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഓണ്‍ ലൈന്‍ വഴി നടത്തിയ ചടങ്ങില്‍ മലയാള ഐക്യവേദി സംസ്ഥാന സെക്രട്ടറി എന്‍.പി. പ്രിയേഷ് ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.  

കമ്മിറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള കൊലുമ്പന്‍ സ്മാരക പുരസ്‌കാരങ്ങളുടെ പ്രഖ്യാപനവും നടന്നു. ജില്ലയില്‍ നിന്നുള്ള മികച്ച നോവല്‍, ചെറുകഥ, കവിത, നോണ്‍ ഫിക്ഷന്‍ തുടങ്ങിയവയ്‌ക്കും മികച്ച യുവ മാധ്യമ പ്രവര്‍ത്തകനുമാണ് അവാര്‍ഡ് നല്‍കിയത്. മികച്ച നോവലിസ്റ്റിനുള്ള കൊലുമ്പന്‍ സ്മാരക അവാര്‍ഡ് ഉഷാകുമാരിക്കും, ചെറുകഥാകൃത്തിനുള്ള പുരസ്‌കാരം മോബിന്‍ മോഹനും, കവിതാ സമാഹാരത്തിനുള്ള അവാര്‍ഡ് ഷീലാ ലാലിനും ലഭിച്ചു. മികച്ച നോണ്‍ഫിക്ഷന്‍ വിഭാഗത്തിനുള്ള അവാര്‍ഡ് ദേവസ്യാ കുഴിക്കാട്ടിന്റെ കോടമഞ്ഞില്‍ ഉരുകിയവര്‍ എന്ന കൃതിക്ക് ലഭിച്ചു.  

ഡോ. എ.കെ. അര്‍ച്ചന, ഡോ. പ്രമോദ്, ഡോ. സിമി സുകുമാരന്‍, ഡോ. സജ്‌ന, ഡോ. അമ്പിളി തുടങ്ങിയവരടങ്ങിയ ജഡ്ജിങ് പാനലാണ് അവാര്‍ഡിനര്‍ഹരായവരെ തെരഞ്ഞെടുത്തത്. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരുമായി നൂറ്റി അന്‍പതോളം പേര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by