ഇടുക്കി: മലങ്കര ജലാശയത്തിലെ ആറ് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ജൂലൈ 29 മുതല്‍ എല്ലാ ഷട്ടറുകളും നിയന്ത്രിത അളവില്‍ ഉയര്‍ത്തി വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. 42 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. 38.86 മീറ്ററാണ് മലങ്കരയിലെ ഇപ്പോഴത്തെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനാല്‍ വിവിധ തോടുകളും പുഴകളും നിറഞ്ഞൊഴുകി മലങ്കര ജലാശയത്തിലേക്കാണ് എത്തുന്നത്.
കല്ലാര്‍കുട്ടി ഡാമും ലോവര്‍ പെരിയാറും തിങ്കളാഴ്ച തുറന്നിരുന്നു. ഇരുഡാമുകളുടേയും കൂടുതല്‍ ഷട്ടറുകള്‍ ഇന്നലെ ഉയര്‍ത്തി. മൂന്ന് ഷട്ടറുകള്‍ തുറന്ന് 55 ക്യു മെക്സ് വെള്ളമാണ് ഇതുവഴി പുറത്തേക്കൊഴുക്കുന്നത്. വെള്ളമാണ് പുറത്തേക്കൊഴുക്കി വിടുന്നത്.
ലോവര്‍പെരിയാറിന്റെ (പാംബ്ല) ലോവര്‍ വെന്റ് ഗേറ്റ് 2 ഒരു മീറ്ററും, അപ്പര്‍ വെന്റ് ഗേറ്റ് ഒന്ന് 1.2 മീറ്ററും അപ്പര്‍ വെന്റ് ഗേറ്റ് രണ്ട് 0.8 മീറ്ററും തുറന്നിരിക്കുന്നത്. 370 ക്യു മെക്സ് വെള്ളമാണ് ഇതുവഴി പുറത്തേക്കൊഴുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: