അയോധ്യ: ഞാന്‍ നരേന്ദ്ര ദാമോദര്‍ദാസ് മോദി, ഈ രാജ്യത്തിലെ സര്‍വചരാചരങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിനും സമൃദ്ധിക്കുമായി ഭഗവാന് ശ്രീരാമചന്ദ്രനോട് പ്രാര്‍ത്ഥിക്കുന്നു. പിന്നീട് 20 മിനിറ്റോളം മന്ത്രമുഖരിതം രാമജന്മഭൂയിലെ പ്രധാന വേദി. കൃത്യം 12.44 പിന്നിട്ടതും രാജ്യം സാക്ഷ്യം വഹിച്ചത് സ്വപ്നസാക്ഷാത്കാരത്തിന്. ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയില് ക്ഷേത്രത്തിന് വെള്ളിശില പാകി രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതോടെ അയോധ്യയില്‍ ചരിത്രനിമിഷം പിറന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്രനിര്‍മാണത്തിന് എത്തിച്ചതില്‍ ഒമ്പതു ശിലകളാണ് പൂജിച്ചത്.
ശിലാന്യാസച്ചടങ്ങിലെ പ്രധാന സാന്നിധ്യമായി കണക്കാക്കുന്ന ആര്‍എസ്എസ് സര് സംഘചാലക് മോഹന്‍ ഭാഗവത് ചൊവ്വാഴ്ചത്തന്നെ അയോദ്ധ്യയിലെത്തിയിരുന്നു. രാമജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ നൃത്യ ഗോപാല്‍ദാസ് മഹാരാജ്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാണ് മോദിയോടൊപ്പം വേദി പങ്കിട്ടത്.
അയോധ്യ രാമക്ഷേത്ര പുനര്‍ നിര്‍മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജക്കായി പ്രധാനമന്ത്രി
അയോധ്യയിലെത്തിയ ശേഷം മുന്‍കൂട്ടി നിശ്ചയിച്ച എല്ലാം പരിപാടികളും പൂര്‍ത്തിയാക്കിയ ശേഷമാണ് രാമക്ഷേത്ര ഭൂമി പൂജ ചടങ്ങിനായ വേദിയിലെത്തി. 11.30 നാണ് ലക്നൗ എയിര്പോര്ട്ടില് നിന്ന് വ്യോമസേന ഹെലികോപ്റ്ററില്‍ അയോധ്യയിലെ സാകേത് കോളേജ് ഗ്രൗണ്ടില്‍ എത്തുകയായിരുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ശേഷം പ്രധാനമന്ത്രി ഹനുമാന് ഗഡി ക്ഷേത്രദര്‍ശനം നടത്തി. തുടര്‍ന്ന് രാംലല്ലയില്‍ എത്തി സാഷ്ടടാഗം പ്രണമിച്ച ശേഷം ക്ഷേത്രവളപ്പില്‍ പാരിജാത തൈ നട്ടു. തുടര്‍ന്നാണ് പ്രധാന വേദിയിലെത്തിയത്. കൊറോണ വൈറസ് മാര്‍ഗ നിര്‍ദ്ദേശങ്ങളെല്ലാം പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.
ആകെ 175 പേര്‍ക്കാത്രമാണ് ക്ഷണക്കത്ത് നല്‍കിയിരുന്നത്. പരിപാടിയില്‍ പങ്കെടുക്കാനുള്ള ആദ്യ ക്ഷണക്കത്ത് നല്‍കിയത് കേസ് കോടതിയിലെത്തിച്ച ഇഖ്ബാല്‍ അന്‍സാരിക്കാണ്. ക്ഷണം സ്വീകരിച്ച ഇഖ്ബാല്‍ അന്‍സാരി പരിപാടിയില്‍ പങ്കെടുത്തു.പുനര്‍ നിര്‍മാണപ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് സരയൂ നദീ തീരത്ത് നിരവധി വേദികള്‍ തീര്‍ത്ത് നദീപൂജയും തര്‍പ്പണവും ചൊവ്വാഴ്ച വിവിധ സന്യാസി സമൂഹങ്ങള്‍ നടത്തിയിരുന്നു. 11000 ചിരാതുകള്‍ തെളിയിച്ചാണ് ദീപോത്സവവും ആരതിയും നടന്നത്. നിലവില്‍ രാംലാല വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിലും രാമാചര്‍ച്ചന നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: