തിരുവനന്തപുരം: ആക്കുളം ദക്ഷിണ വായുസേനാ ആസ്ഥാന ത്ത് സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസറായി എയര്‍ മാര്‍ഷല്‍ ജെ. ചലപതി ചുമതലയേറ്റു. 1983 ഡിസംബര്‍ 22ന് ഭാരതീയ വായുസേനയില്‍ കമ്മിഷന് ചെയ്ത എയര്‍മാര്‍ഷല്‍ ചലപതി മികച്ച ഫഌയിംഗ് പരിശീലകനും, വിമാനങ്ങളുടെ പരീക്ഷണ പറക്കലില്‍ വിദഗ്ധനായ വൈമാനികനുമാണ്. 3300ല്‍ അധികം മണിക്കൂറുകള്‍ പരീക്ഷണ പറക്കല്‍ ഉള്‍പ്പെടെ വിവിധയിനം യുദ്ധ വിമാനങ്ങള്‍, ചരക്ക് വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയില്‍ അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ എയര്‍മാര്‍ഷല്‍ ചലപതി ഓപ്പറേഷന് സ്ക്വാഡ്രണ്‍ നയിക്കുകയും, ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍, എയര്‍ഫോഴ്സ് ടെസ്റ്റ് പൈലറ്റ്സ് സ്കൂള്‍ മേധാവി, എയര്‍ സ്റ്റാഫ് റിക്വയര്‍മെന്റില്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, ഫഌയിംഗ് സ്റ്റേഷന് എയര്‍ ഓഫീസര്‍ കമാന്‍ഡിങ്, നാഷണല്‍ ഫ്ളൈറ്റ് ടെസ്റ്റ് സെന്റര്‍ പ്രൊജക്ട് ഡയറക്ടര്‍, അസിസ്റ്റന്റ് ചീഫ് ഓഫ് എയര്‍ സ്റ്റാഫ് (പ്രൊജക്ട്സ്, പ്ലാന്‍സ്) എന്നീ പദവികളുംവഹിച്ചിട്ടുണ്ട്.
ഇവിടെ ചുമതലയേല്‍ക്കുന്നതിന് മുന്‍പ് അദ്ദേഹം എയര്‍ഫോഴ്സ് അക്കാദമി കമാന്‍ഡന്റ് ആയിരുന്നു. അദ്ദേഹം ബംഗ്ലാദേശില്‍ നിന്നും നാഷണല്‍ ഡിഫന്‍സ് കോഴ്സ് പൂര്‍ത്തിയാക്കുകയും, ലണ്ടനിലെ കിങ്സ് കോളേജില്‍ നിന്നും മിലിട്ടറി സ്റ്റഡീസില്‍ മാസ്റ്റര്‍ ബിരുദം നേടുകയും ചെയ്തു. എയര്‍ മാര്‍ഷല്‍ ചലപതിക്ക് രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡല്‍ ബഹുമതി ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: