ആറ്റിങ്ങല്‍: സംസ്ഥാന പാതയില്‍ നിന്നും ആരംഭിക്കുന്ന പൂവന്‍പാറ-മേലാറ്റിങ്ങല്‍ റോഡ് തകര്‍ന്നിട്ടു വര്‍ഷങ്ങള്‍. നൂറുകണക്കിന് കുടുംബങ്ങളുടെ ആശ്രയമായ ഈ റോഡ് സ്ഥലത്തെ പ്രധാന ക്ഷേത്രങ്ങളായ ശിവന്‍കോവില്‍, കോവില്‍വിള, പേരാണം, കിടുത്തട്ട് എന്നിവയിലേക്കുള്ള ഏക വഴിയാണ്.
പല തവണ ടെണ്ടര്‍ നടപടികള്‍ നടന്നുവെങ്കിലും നഗരസഭയുടെ പിടിപ്പുകേടും മൂന്നാം വാര്‍ഡ് കൗണ്‍സിലറുടെ അനാസ്ഥയും കാരണം കരാറുകാരന് ഒന്നും ചെയ്യാത്തതിനാല്‍ ഫണ്ട് ലാപ്സായതായാണ് അറിവ്. മഴക്കാലമായതോടെ കുണ്ടും കുഴിയും ചെളി ക്കെട്ടുമായി കാല്‍നടയാത്ര പോലും അസാധ്യമായിരിക്കുന്നു. വാര്‍ഡില്‍ മഴക്കാലപൂര്‍വ ശുചീകരണം ശരിയായി നടത്താത്തതുമൂലം വെള്ളം ഒഴുക്കി കളയുവാനും മാര്‍ഗമില്ല.
നാട്ടുകാര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ തയാറെടുക്കുകയാണ്. ബിജെപി ആറ്റിങ്ങല്‍ പടിഞ്ഞാറ് മേഖലാ അധ്യക്ഷന്‍ രാജേഷ് മാധവന്റെ നേതൃത്വത്തില്‍ നിരവധി തവണ ഇടപെടലുകളുണ്ടായിട്ടും അനങ്ങാപ്പാറ നയമാണ് നഗരസഭ സ്വീകരിച്ചുവരുന്നതെന്ന് ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: