തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി വൈദ്യുതിബന്ധം തകരാറിലെന്ന് പരാതിപ്രളയം. ഇന്നലെ രാത്രിയും ഇന്നു രാവിലെയും ആയി ആണ് പ്രത്യേകിച്ച മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും വൈദ്യുതി ബന്ധം തകരാറിലായത്. അയോധ്യയില്‍ രാമക്ഷേത്രത്തിനായി ഭൂമി പൂജ നടക്കുന്ന ഇന്ന് കേരളമൊട്ടാകെ വൈദ്യുതി മുടങ്ങും എന്ന പ്രചാരണം കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ ശക്തമായിരുന്നു. ഇതേത്തുടര്‍ന്ന് ഇതു വ്യാജവാര്‍ത്ത ആണെന്നും ഇതു പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചിരുന്നു. എന്നാല്‍, സോഷ്യല്‍മീഡിയയിലെ പ്രചാരണം ശരിയാണെന്നു തെളിയിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വടക്കന്‍ ജില്ലകളില്‍ കനത്തമഴയും ശക്തമായ കാറ്റുമുണ്ടായിരുന്നു. ഇത്തരത്തില്‍ പലസ്ഥലത്തും വൈദ്യുതി ബന്ധം തകരാറില്‍ ആയിട്ടുണ്ട്. എന്നാല്‍, ഇത്തരത്തില്‍ പ്രതികൂല കാലാവസ്ഥ ഇല്ലാത്ത ഇടങ്ങളിലും വൈദ്യുതി വിച്ഛേദിച്ചതായാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരാതി. ഇതേത്തുടര്‍ന്ന് വൈദ്യുതി മന്ത്രി എം.എം. മണിക്കെതിരേയും മുഖ്യമന്ത്രി പിണറായി വിജയനെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്. ഫ്യൂസൂരിവിജയന്‍ എന്ന പേരില്‍ ഹാഷ് ടാഗും ഇതിനകം ട്രെന്‍ഡിങ്ങായി. ബിജെപി വക്താവ് സന്ദീപ് ജി. വാര്യരും ഒരു മാതിരി മറ്റേപ്പണി കാണിക്കരുത് മണിയാശാനേ എന്ന കുറിപ്പുമായി വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്.
കൊവിഡ് 19 രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വൈദ്യുതി വിതരണം തടസ്സ രഹിതമായും കാര്യക്ഷമമായും നടത്തുന്നതിനും ജനങ്ങള്‍ക്ക് വിവിധ വൈദ്യുതി സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനും റിസര്‍വ് ടീമായി പവര്‍ ബ്രിഗേഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെന്ന് മന്ത്രി അറിയിച്ചത് ദിവസങ്ങള്‍ക്കു മുന്‍പാണ്. ഉല്പാദന പ്രസരണ മേഖലകളിലും ഇത്തരത്തില്‍ റിസര്‍വ് സംവിധാനങ്ങള്‍ നിലവില്‍ വരും. വൈദ്യുതി മന്ത്രി എം.എം.മണി വൈദ്യുതി ബോര്‍ഡിലെ തൊഴിലാളി ഓഫീസര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. കൊവിഡ് മൂലം വൈദ്യുതി ഓഫീസുകള്‍ അടച്ചുപൂട്ടേണ്ട സാഹചര്യം ഒഴിവാക്കുന്നതിന് ജീവനക്കാര്‍ മുഴുവന്‍ നേരിട്ട് ഓഫീസിലെത്തി ഫീല്‍ഡ് ജോലികള്‍ക്ക് പോകുന്നതിന് പകരം ഓരോ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലും മൂന്നോ അതില്‍കൂടുതലോ എക്സ്റ്റന്റഡ് സെന്ററുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുക. ഇതോടൊപ്പം ഓരോ ഓഫീസില്‍ നിന്നും ആറുപേരെ വീതം ഉള്‍പ്പെടുത്തി ഓരോ റിസര്‍വ് ടീമും ഓരോ ഓഫീസ് പരിധിയിലും രൂപീകരിക്കും.
ഇങ്ങിനെ ജീവനക്കാരുടെ കൂടിക്കലരുകള്‍ ഒഴിവാക്കി പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചാലും കൊവിഡ് വ്യാപന സാദ്ധ്യത തള്ളിക്കളയാന്‍ കഴിയില്ല. അത്തരം പ്രതിസന്ധി ഘട്ടത്തില്‍ ഓഫീസ് ചുമലത ഏറ്റെടുക്കുന്നതിനും വൈദ്യുതി വിതരണം സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും ഓരോ ഓഫീസുകളിലും മുന്‍കാലങ്ങളില്‍ ജോലിചെയ്തിരുന്നവര്‍ ഉള്‍പ്പെടെ വിവിധ തലങ്ങളിലുള്ള ജീവനക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട് പവര്‍ ബ്രിഗേഡുകള്‍ രൂപീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഏത് സാഹചര്യത്തേയും നേരിടാന്‍ കഴിയും വിധം ബ്രിഗേഡുകളെ സജ്ജമാക്കി നിര്‍ത്തുന്നതാണ്. ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിതരണ സര്‍ക്കിള്‍ ഡപ്യുട്ടി ചീഫ് എഞ്ചിനീയര്‍ ആയിരിക്കും ഓരോ ജില്ലയിലും ഇന്‍സിഡന്റ് കമാണ്ടര്‍ എന്ന നിലയില്‍ ഇത്തരം ക്രമീകരണങ്ങളുടെ പൂര്‍ണ്ണചുമതല നിര്‍വഹിക്കുക. ജില്ലയിലെ ഉല്പാദന, പ്രസരണ, വിതരണ മേഖലകളിലും മറ്റുള്ള ഓഫീസുകളിലുമൊക്കെയുള്ള എല്ലാ വിഭാഗം ജീവനക്കാരേയും ആവശ്യാനുസരണം ബ്രിഗേഡിന്റെ ഭാഗമായി ഉപയോഗിക്കാന്‍ ഇന്‍സിഡന്റ് കമാണ്ടര്‍മാര്‍ക്ക് അധികാരം ഉണ്ടായിരിക്കും. റീജിയണ്‍ അടിസ്ഥാനത്തിലും സംസ്ഥാന അടിസ്ഥാനത്തിലും ഇക്കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അതതു തലങ്ങളില്‍ സംവിധാനങ്ങള്‍ ഉണ്ടാകുമെന്ന് അറിയിച്ചു. ഏത് സാഹചര്യവും നേരിടാന്‍ വകുപ്പ് തയാറാണെന്ന് വ്യക്തമാക്കി ദിവസങ്ങള്‍ക്ക് ഉള്ളിലാണ് സംസ്ഥാനത്ത് പല ജില്ലകളും മണിക്കൂറുകളോളം വൈദ്യുതി ഇല്ലാതെ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: