തിരുവനന്തപുരം : ക്ഷേത്ര നിര്‍മാണങ്ങളില്‍ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. അയോധ്യ ക്ഷേത്ര നിര്‍മാണത്തിന്റെ ശിലാ സ്ഥാപനത്തിന് ആശംസകള്‍ അര്‍പ്പിച്ച് പ്രിയങ്ക വാദ്ര ഉള്‍പ്പടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. അതിന് പിന്നാലെയാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലൂടെ പ്രസ്താവന നടത്തിയിരിക്കുന്നത്.
സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ മരണത്തെ തുടര്‍ന്ന് സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണ ചുമതല ഉണ്ടായിരുന്ന കെ.എം. മുന്‍ഷിയോട് നെഹ്റു നടത്തിയ പ്രസ്താവനയാണ് പോസ്റ്റിന്റെ ഉള്ളടക്കം. നിങ്ങള്‍ സോമനാഥ്ക്ഷേത്രം പുനര്‍നിര്‍മിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അത് ഹിന്ദു ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമാവും. സോമനാഥ് ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് മാസങ്ങള്‍ക്ക് മുമ്പാണ് ഇത്തരത്തില്‍ പ്രസാതാവന നടത്തിയത്.
അയോധ്യയിലെ രാമജന്മഭൂമിയില്‍ രാമക്ഷേത്രം എന്ന ഹിന്ദുക്കളുടെ ന്യായമായ ആവശ്യത്തെ എല്ലാകാലത്തും അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളത്. കൂടാതെ കോണ്‍ഗ്രസ് തന്നെ സേതുസമുദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ ശ്രീരാമന് ജീവിച്ചിരുന്നില്ല എന്ന സത്യവാങ്മൂലം നല്കി. ചന്ദ്രശേഖര്‍ സര്‍ക്കാരിന്റെ കാലത്ത് ഹിന്ദു മുസ്ലിം നേതൃത്വങ്ങള്‍ തമ്മില്‍ അനുരഞ്ജനത്തിന്റെ സാധ്യതകള്‍ തുറന്നു. രാമജന്മ ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ മുസ്ലിം മത നേതൃത്വം തയ്യാറായി.
അയോധ്യ പ്രശ്നം എന്നന്നേക്കുമായി പരിഹരിക്കപ്പെടുന്നു എന്നറിഞ്ഞ കോണ്‍ഗ്രസ്, രാജീവ് ഗാന്ധിയുടെ വീടിനുപുറത്ത് ചാരപ്പണിക്കു വന്ന രണ്ട് ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍മാരെ കണ്ടെത്തി എന്ന വിചിത്രമായ വാദം ഉന്നയിച്ച് ചന്ദ്രശേഖര്‍ സര്‍ക്കാരിനെ വലിച്ചു താഴെയിട്ടു. അയോധ്യ കേസിലെ കോടതി വിധി വൈകിപ്പിക്കാന്‍ കപില്‍ സിബല്‍ പഠിച്ച പണി പതിനെട്ടും നോക്കിയെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: