കൊച്ചി: സാധാരണ വാണിജ്യ വായ്പകളെപ്പോലെ വിദ്യാഭ്യാസ വായ്പകളെ കാണരുതെന്നും ഇന്ത്യയ്ക്കകത്തും വിദേശത്തുമായി ഉന്നത വിദ്യാഭ്യാസം സ്വപ്നം കാണുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് സര്‍ക്കാരും റിസര്‍വ് ബാങ്കും പിന്തുണ നല്‍കുന്നുണ്ടെന്നും ഹൈക്കോടതി.
അയര്‍ലന്‍ഡിലെ ട്രിനിറ്റി കോളേജില്‍ ഉപരി പഠനത്തിനു വായ്പ അനുവദിച്ചെങ്കിലും വിസ ലഭിക്കാതെ തുക നല്‍കില്ലെന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ നിലപാടിനെതിരെ തിരുവനന്തപുരം സ്വദേശിയും വിദ്യാര്‍ത്ഥിയുമായ വിവേക് ജോയി നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.
ഹര്ജിക്കാരന് വായ്പാത്തുക നല്കണമെങ്കില് വിസാ രേഖകള്‍ വേണമെന്ന ബാങ്കിന്റെ വ്യവസ്ഥ വിദ്യാഭ്യാസത്തിനാണ് പണം ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കാനാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മുന്‍കൂറായി നല്കുന്ന തുക വിദ്യാഭ്യാസത്തിനാണ് ചെലവിടുന്നതെന്ന് ഉറപ്പാക്കണമെങ്കില്‍ ബാങ്കിനു നേരിട്ട് തുക സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കാം. ഇത്തരം കാര്യങ്ങളില്‍ ബാങ്കിന്റെ വ്യവസ്ഥയില്‍ ഇളവു വരുത്താമെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: