Categories: Article

ഏകാത്മ മാനവഃ ദര്‍ശനവും ഭാരതത്തിന്റെ ശാസ്ത്രബോധവും.

നമ്മുടെ സമാജം ആരോഗ്യപൂര്‍ണ്ണവും വികാസോന്മുഖവുമായ ജീവിതം നയിക്കണമെന്ന ഉദാത്തമായ കാഴ്ചപ്പാടില്‍ ഭാരതീയ ശാസ്ത്ര സങ്കല്പത്തെ, പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ അവതരിപ്പിച്ച ഏകാത്മ മാനവഃ ദര്‍ശനമെന്ന ഭാരതീയ വിചാരധാരയില്‍ ഭാരതീയ ചിന്താധാരകളുടെ അന്തഃസത്തയെ ശാസ്ത്രയുക്തിയുമായി സമന്വയിപ്പിക്കുന്നത് ഈ വരികളിലാണ്. 1965ല്‍ ജനസംഘവും തുടര്‍ന്ന് ഭാരതീയ ജനതാ പാര്‍ട്ടിയുടേയും ഔപചാരിക തത്ത്വസംഹിതയായി സ്വീകരിച്ചിട്ടുള്ള ഏകാത്മാ മാനവ ദര്‍ശനം ഇന്നും രാഷ്ട്ര ഇച്ഛാശക്തിയുടെ നയവും മാര്‍ഗ്ദര്‍ശക രേഖയുമായി നിലകൊള്ളുന്നു.

‘ശാശ്വത സത്യങ്ങളെയും സംഹിതകളെയും സംബന്ധിച്ചിടത്തോളം മുഴുവന്‍ മനുഷ്യരാശിയുടെയും അറിവുകളും നേട്ടങ്ങളും നാം ഉള്‍ക്കൊള്ളണം. ഏതൊരു സത്യവും ശ്രവിക്കുകയും അംഗീകരിക്കുകയും വേണം. നമുക്കിടയില്‍ കാലോചിതമായ മാറ്റങ്ങള്‍ക്ക് വിധേയമാകാത്തവയെ സൂക്ഷ്മമായി ഒഴിവാക്കേണ്ടതുണ്ട്. മറ്റ് സമൂഹങ്ങളുടെ ജ്ഞാനം സ്വാംശീകരിക്കുമ്പോള്‍, അവരുടെ തെറ്റുകള്‍ ഒഴിവാക്കുന്നത് ഉചിതമാണ്. അവരുടെ ജ്ഞാനം പോലും നമ്മുടെ പ്രത്യേകതയുമായി പൊരുത്തപ്പെടണം’

നമ്മുടെ സമാജം ആരോഗ്യപൂര്‍ണ്ണവും വികാസോന്മുഖവുമായ ജീവിതം നയിക്കണമെന്ന ഉദാത്തമായ കാഴ്ചപ്പാടില്‍ ഭാരതീയ ശാസ്ത്ര സങ്കല്പത്തെ, പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ അവതരിപ്പിച്ച ഏകാത്മ മാനവഃ ദര്‍ശനമെന്ന ഭാരതീയ വിചാരധാരയില്‍ ഭാരതീയ ചിന്താധാരകളുടെ അന്തഃസത്തയെ ശാസ്ത്രയുക്തിയുമായി സമന്വയിപ്പിക്കുന്നത് ഈ വരികളിലാണ്. 1965ല്‍ ജനസംഘവും തുടര്‍ന്ന് ഭാരതീയ ജനതാ പാര്‍ട്ടിയുടേയും ഔപചാരിക തത്ത്വസംഹിതയായി സ്വീകരിച്ചിട്ടുള്ള ഏകാത്മാ മാനവ ദര്‍ശനം ഇന്നും രാഷ്‌ട്ര ഇച്ഛാശക്തിയുടെ നയവും മാര്‍ഗ്ദര്‍ശക രേഖയുമായി നിലകൊള്ളുന്നു.  

ഓരോ രാജ്യത്തിനും അതിന്റ്റേതായ പാരമ്പര്യവും സാംസ്‌കാരികവും ചരിത്രപരവും, സാമൂഹികവും ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ സവിശേഷതകള്‍ ഉണ്ട്. ആ സവിശേഷതകള്‍ ഉള്‍ക്കൊണ്ട് കാലാകാലങ്ങളില്‍ രാജ്യത്തെ  ഗ്രസിക്കുന്ന രോഗങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ ഭരണകൂടം നിര്‍ദ്ദേശിക്കുന്നു. ഒരു രാജ്യത്തിലെ നേതാക്കള്‍ അവരുടെ പ്രശ്‌നങ്ങള്‍ക്ക് നിര്‍ദ്ദേശിക്കുന്ന പരിഹാരങ്ങള്‍ മറ്റെല്ലാ ജനങ്ങള്‍ക്കും ഫലപ്രദമാകുമെന്ന് വിശ്വസിക്കുന്നത് യുക്തിരഹിതമാണ്. ഉദാഹരത്തിന്  കോവിഡ് പ്രാരംഭ കാലത്ത് അമേരിക്കയില്‍ ഭരണാധികാരികള്‍ സ്വീകരിച്ച അശാസ്ത്രീയ യുക്തി ഭാരതത്തിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഉള്‍പ്പടെ മറ്റൊരു ശാസ്ത്ര സമൂഹത്തിനും ഉള്‍കൊള്ളാന്‍ കഴിയുന്നതായിരുന്നില്ല, ഈ രോഗവ്യാപന ഘട്ടത്തില്‍ ശാസ്ത്രീയവും അശാസ്ത്രീയവുമായ യുക്തികളെ വ്യതിരിക്തമാക്കുന്നിടത്താണ് ദീനദയാല്‍ജി ആവിഷ്‌കരിച്ച മാനവരാശിയുടെ ഭാരതീയ  ദര്‍ശനം അര്‍ത്ഥപൂര്‍ണമാകുന്നത്.

അതിന്റെ അടിസ്ഥാനത്തിലാണ് രോഗപ്രതിരോധത്തിന്റ്റെ ഭാഗമായി അടിയന്തര പ്രതികരണവും ആരോഗ്യസംവിധാനവുമൊരുക്കുന്നതിന് ഭാരതസര്‍ക്കാര്‍ 15,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചത്. അനുവദിച്ച തുകയില്‍ 7774 കോടി രൂപ അടിയന്തര കോവിഡ് 19 പ്രതിരോധ, ഗവേഷണ ആവശ്യങ്ങള്‍ക്കായി നീക്കിവച്ചു. കൂടാതെ പ്രിന്‍സിപ്പല്‍ സയന്റ്റിഫിക് അഡ്വൈസറുടെ മേല്‍നോട്ടത്തില്‍  കൊറോണ വൈറസ് വാക്‌സിന്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപയും അനുവദിച്ചു. മെയ് മാസം മധ്യത്തോടെ കോണ്‍ഫെഡറേഷന്‍ ഫോര്‍ ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പിന്റെ സാങ്കേതിക വികസന ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച വെബ് കോണ്‍ഫറന്‍സില്‍ കോവിഡ് വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിനായുള്ള ലോകത്തെ നൂറ് ഗവേഷങ്ങളില്‍, ഇന്ത്യയില്‍ നിന്ന് 30 ഓളം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റ്റിഫിക് അഡ്വൈസര്‍ കെ. വിജയരാഘവന്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാവായ, പൂനെയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി ചേര്‍ന്നുള്ള ഗവേഷണങ്ങള്‍ അന്തിമ ഘട്ടത്തിലാണ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍), ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെകും വിസ്‌കോണ്‍സിന്‍ മാഡിസണ്‍ സര്‍വകലാശാലയും യുഎസ് ആസ്ഥാനമായുള്ള ഫ്‌ലൂജെനുമായി ചേര്‍ന്നും, സൈഡസ് കാന്‍ഡില, ബയോളോജിക്കല്‍  ഇ, ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ്, മൈനവാക്‌സ് തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ ഫര്‍മസ്യൂട്ടിക്കല്‍ കമ്പനികളും ഇന്ന് ഈ ആഗോള മഹാമാരിയെക്കെതിരെയുള്ള ഗവേഷണങ്ങളില്‍ വ്യാപൃതരാണ്. തുടര്‍ന്ന് ജൂലൈ 24 ന് ഭാരത് ബയോടെക് വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ കോവിഡ് വാക്‌സിനായ കോവാക്‌സിന്റ്റെ ആദ്യഘട്ട പരീക്ഷണം ഡല്‍ഹി എയിംസില്‍ ആരംഭക്കുകയും ചെയ്തു.

അടിസ്ഥാന ജൈവ പ്രവര്‍ത്തനങ്ങള്‍ എല്ലാ മനുഷ്യരിലും ഒരുപോലെയാണെങ്കിലും, പാശ്ചാത്യ രാജ്യങ്ങളില്‍ ഫലപ്രദമായേക്കാവുന്ന മരുന്നുകള്‍ ഭാരതത്തിലും ഒരുപോലെ സഹായകരമാകണമെന്നില്ല. അത് രോഗകാരിയുടെ ജനിതക ഘടന, കാലാവസ്ഥ, ഭക്ഷണരീതി, പാരമ്പര്യം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ബാഹ്യ ലക്ഷണങ്ങള്‍ പ്രത്യക്ഷത്തില്‍ സമാനമാണെങ്കിലും, ഒരേ മരുന്ന് എല്ലാ വ്യക്തികളെയും സുഖപ്പെടുത്തണമെന്നില്ല. മാനവദര്‍ശനത്തില്‍ ദീനദയാല്‍ജി മുന്നോട്ട് വച്ച ആ ശാസ്ത്രീയമാനം  തന്നെയാണ് ആസ്ട്രാസെനെക പിഎല്‍സിയുടെ പിന്തുണയോടെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്‌സിന്റ്റെ മനുഷ്യ പരീക്ഷണം പൂനെയിലെ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ഭാരതത്തിലും വ്യാപിപ്പിയ്‌ക്കുന്നത്. ഇതിനെയാണ് ജ്ഞാനം ജനതതിയുടെ പ്രത്യേകതകളുമായി പൊരുത്തപ്പെടെണ്ടതിന്റ്റെ ആവശ്യകതയെ കുറിച്ചും ആ ജ്ഞാനം സ്വാംശീകരിക്കുമ്പോള്‍ വക്രതകള്‍ ഒഴിവാക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചുമുള്ള  ദീനദയാല്‍ജിയുടെ ശാസ്ത്രബോധം മിഴിതുറക്കുന്നത്.    

മറുവശത്ത് ഒരു പ്രത്യേക ദേശത്ത് പ്രത്യേക കാലഘട്ടത്തിലും സാമൂഹിക അന്തരീക്ഷത്തിലും സംസ്‌കാരത്തിന്റ്റെയും ഭാഗമായും വികാസം പ്രാപിച്ച മനുഷ്യരുടെ രോഗപ്രതിരോധാവബോധങ്ങള്‍ക്ക് കാലദേശാന്തരം മനുഷ്യസമൂഹവുമായി ബന്ധവും ഉപയോഗവും ഉണ്ടാക്കാം.

‘യദ് ദേശസ്യ യോ ജന്തു: തദ് ദേശസ്യ തസ്യൗഷധം’ എന്ന് ആയുര്‍വേധം പറയുന്നു;  അതായത്, ഓരോ സ്ഥലത്തും ഉണ്ടാകുന്ന രോഗത്തിന്, ആ സ്ഥലത്തിന് അനുയോജ്യമായ പ്രതിവിധി കണ്ടെത്തണം. അതിനാല്‍, പഴയതോ നിലവിലുള്ളതോ ആയ മറ്റ് സമൂഹങ്ങളിലെ ജ്ഞാന സംഹിതകള്‍ മൊത്തത്തില്‍ അവഗണിക്കുന്നത് തീര്‍ച്ചയായും വിവേകശൂന്യമാണ്. അതില്‍ അടങ്ങിയിരിക്കുന്ന ഏതൊരു സത്യവും ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും വേണം. ‘ആയുര്‍വിന്ദതേ(ലഭതേ) വിദ്യതേ(വേത്തി)വാ ഇതി ആയുര്‍വേദ; ജീവനേയും ആരോഗ്യത്തെയും വിവക്ഷിക്കുന്ന ഭാരതീയ ജ്ഞാന സംഹിതയായ ആയുര്‍വേദത്തെയും മറ്റു പരമ്പരാഗത ചികിത്സാ രീതികളിലെയും സത്യങ്ങളെ ഉള്‍ക്കൊള്ളുകയും അവയില്‍ യുക്തിസഹമല്ലാത്തവയെ സൂക്ഷ്മമായി തിരസ്‌കരിക്കുകയും വേണം. കോവിഡ്19 ഗവേഷണങ്ങള്‍ നടത്തുന്ന പങ്കജകസ്തൂരി ഹെര്‍ബല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ വികസിപ്പിച്ച സിഞ്ചിവീര്‍എച്ച് എന്ന ആയുര്‍വേദ ഔഷധത്തിന് ഐ.സി.എം.ആറിന്റ്റെ കീഴിലുള്ള സി.ടി.ആര്‍.ഐ.യുടെ പരീക്ഷണാനുമതി അനുവദിച്ചതും ഈ മാനത്തിലാണ്.

നമ്മുടെ സമാജം ആരോഗ്യപൂര്‍ണ്ണവും വികാസോന്മുഖവുമായ ജീവിതം നയിക്കണം. ഇതിനായി നാം ചില പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങള്‍ ഒഴിവാക്കേണ്ടതായും വരും, കാലോചിതമായ നിരവധി  പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കേണ്ടി വരും. മനുഷ്യത്വത്തെ വികസിപ്പിക്കാന്‍ ആവശ്യമായതും നമ്മുടെ രാഷ്‌ട്രത്തിന്റെ ഏകാത്മതക്കും അഭിവ്യദ്ധിക്കും പോഷകകരമായിട്ടുള്ളതും നമ്മള്‍ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. ചുരുക്കത്തില്‍, ശാശ്വതസത്യങ്ങളെയും ശാസ്ത്രാവബോധനങ്ങളെയും   സംബന്ധിച്ചിടത്തോളം മുഴുവന്‍ മനുഷ്യരാശിയുടെയും അറിവും നേട്ടങ്ങളും നാം ഉള്‍ക്കൊള്ളണം. അതില്‍ നമ്മുടെ പാരമ്പര്യത്തില്‍ ഉത്ഭവിച്ചവ വ്യക്തമാക്കുകയും മാറിയ കാലവുമായി പൊരുത്തപ്പെടുകയും വേണം, മറ്റ് സമൂഹങ്ങളില്‍ നിന്ന് നാം സ്വാംശീകരിക്കുന്നവ നമ്മുടെ അവസ്ഥകളോട് പൊരുത്തപ്പെടേണ്ടതുമുണ്ട്. കഴിഞ്ഞ ആയിരം വര്‍ഷത്തിനിടയിലുണ്ടായ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ക്ക് ഭാരതീയര്‍ എല്ലായ്‌പ്പോഴും മൂകസാക്ഷിയായിരുന്നില്ല, പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതോടൊപ്പം ഞങ്ങളും ഞങ്ങളുടെ ജീവിതം പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിച്ചു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക