കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ 66 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത അഞ്ച് പേരടക്കം 57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും അഞ്ച് പേര് ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും നാല് പേര് വിദേശത്ത് നിന്നെത്തിയവരുമാണ്.
സമ്പര്‍ക്കത്തിലൂടെ തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 33കാരി, ബെള്ളൂര്‍ പഞ്ചായത്തിലെ 10 വയസുള്ള ആണ്‍കുട്ടി, 35കാരന്, 53കാരി, ചെമ്മനാട് പഞ്ചായത്തിലെ 48, 24, 22, 22വയസുള്ള പുരുഷന്മാര്, ചെറുവത്തൂര്‍ പഞ്ചായത്തിലെ 37, 75 വയസുള്ള പുരുഷന്മാര്, 46കാരി, കള്ളാര്‍ പഞ്ചായത്തിലെ 37കാരന്, കാഞ്ഞങ്ങാട് നഗരസഭയിലെ 35കാരന്, 18, 42 വയസുള്ള സത്രീകള്‍, കാറഡുക്ക പഞ്ചായത്തിലെ 40, 50 വയസുള്ള പുരുഷന്മാര്, 30, 28, 63 വയസുള്ള സത്രീകള്‍, 10, 7, 3 വയസുള്ള പെണ്‍കുട്ടികള്‍, കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 23കാരി, കാസര്‍കോട് നഗരസഭയിലെ 43, 32, 49, 38, വയസുള്ള പുരുഷന്മാര്, 30, 52, 58, 31, 31, 50. 8 വയസുള്ള സത്രീകള്‍, കുമ്പള പഞ്ചായത്തിലെ 17, 25കാരി, ഒമ്പത് വയസുള്ള ആണ്‍കുട്ടി, മധുര് പഞ്ചായത്തിലെ 50കാരന്, മംഗല്പാടി പഞ്ചായത്തിലെ 18കാരി, നീലേശ്വം നഗരസഭയിലെ 35കാരന്, പള്ളിക്കര പഞ്ചായത്തിലെ 38, 50, 33 വയസുള്ള സത്രീകള്‍, 17കാരന്, ഉദുമ പഞ്ചായത്തിലെ 30, 50, 31 വയസുള്ള സത്രീകള്‍, രണ്ട് വയസുള്ള ആണ്‍കുട്ടി, വോര്‍ക്കാടി പഞ്ചായത്തിലെ 17കാരന്, 47കാരി, കുമ്പള പഞ്ചായത്തിലെ ഒരു കുട്ടി,
ഉറവിടം ലഭ്യമല്ലാത്തവര്‍ നീലേശ്വരം നഗരസഭയിലെ 22കാരന്, കാസര്‍കോട് നഗരസഭയിലെ 29കാരന്, കുമ്പള പഞ്ചായത്തിലെ 41കാരന്, ചെറുവത്തൂര്‍ പഞ്ചായത്തിലെ 35കാരന്, കുംബഡാജെ പഞ്ചായത്തിലെ 25കാരന്
വിദേശത്ത് നിന്നെത്തിയ കാറഡുക്ക പഞ്ചായത്തിലെ 65കാരി (യുകെ), കാസര്‍കോട് നഗരസഭയിലെ 49കാരന് (ദുബായ്), കുമ്പള പഞ്ചായത്തിലെ 33കരാന് (ദുബായ്), ബദിയഡുക്ക പഞ്ചായത്തിലെ 24കാരി (ദുബായ്)
ഇതരസംസ്ഥാനത്ത് നിന്നെത്തിയ കാറഡുക്ക പഞ്ചായത്തിലെ 72കാരന് (ബംഗളൂരു), 58കാരന് (ഗോവ), കുംബഡാജെ പഞ്ചായത്തിലെ 34കാരി (മംഗളൂരു), പിലിക്കോട് പഞ്ചായത്തിലെ 38കാരന് (അസാം), കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 40കാരന് (ദല്‍ഹി) എന്നിവര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4044 പേര്
കാസര്‍കോട്: വീടുകളില്‍ നിരീക്ഷണത്തില്‍ 2913 പേരും സ്ഥാപനങ്ങളില്‍ 1131 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4044 പേര്. പുതിയതായി 301 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതുവരെ 30453 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. സെന്റിനല്‍ സര്‍വ്വെ അടക്കം 35 പേരുടെ സാമ്പിളുകള്‍ പുതിയതായി പരിശോധനയ്ക്ക് അയച്ചു. 516 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 239 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 121 പേരെ നിരീക്ഷണത്തിലാക്കി. 54 പേരെ ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.
പടന്നക്കാട് സിയുകെ സിഎഫ്എല്‍ടിസിയില്‍ നിന്ന് 13 പേരും പാലത്തടം സിഎഫ്എല്‍ടിസിയില്‍ നിന്ന് മൂന്നു പേരും മഞ്ചേശ്വരം ഗോവിന്ദപൈ സിഎഫ്എല്‍ടിസിയില്‍ നിന്ന് 31 പേരും ഉദയഗിരി സിഎഫ്എല്‍ടിസിയില്‍ നിന്ന് ഒരാളും വിദ്യാനഗര്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് ഒരാളും പരവനടുക്കം സിഎഫ്എല്‍ടിസിയില്‍ നിന്ന് ഒരാളും എറണാകുളം ആശുപത്രിയില്‍ നിന്ന് ഒരാളുമടക്കം 51 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: