കോഴിക്കോട്: അതിര്‍ത്തി കാക്കുന്ന പേരാളികള്‍ കോവിഡിനെതിരെ പടപൊരുതുന്ന പേരാളികള്‍ക്ക് ആദരമേകുന്നു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് ഒന്നു മുതല്‍ 13 വരെയാണ് രാജ്യത്തുടനീളം വിവിധ സേനകളിലെ അംഗങ്ങള്‍ കോവിഡിനെതിരെ പടപൊരുതുന്നവര്‍ക്ക് ആദരമര്‍പ്പിച്ച് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് അവതരിപ്പിക്കുന്നത്. ഈ ലൈവ് പരമ്പരയിലെ കേരളത്തിലെ ഏകപരിപാടി ഇന്നലെ കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്നു. കേരള പോലീസ് ബാന്റ് സംഘമാണ് കോഴിക്കോട്ട് ലൈവ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് അവതരിപ്പിച്ചത്.
കേരള പോലീസിലെ എംഎസ്പി, കെഎപി രണ്ട്, കെഎപി നാല്, കെഎപി അഞ്ച് എന്നീ ബറ്റാലിയനുകളിലെ ബാന്റ് സംഘങ്ങളാണ് രണ്ടു മണിക്കൂറോളം നീണ്ട പരിപാടി അവതരിപ്പിച്ചത്. ബാന്റ്മാസ്റ്റര്മാരായ പവിത്രന്, കെ. പ്രകാശ്കുമാര്, ശിവദാസന്‍, കെ.കെ. ജോണ്സണ് എന്നിവര്‍ ബാന്റ് സംഘത്തിന് നേതൃത്വം നല്കി. വന്ദേമാതരം…, സാരേ ജഹാംസെ അച്ഛാ…, കഥം കഥം ….. തുടങ്ങിയ ഗാനങ്ങളാണ് രണ്ടു മണിക്കൂര്‍ നീണ്ട പരിപാടിയില്‍ അവതരിപ്പിച്ചത്.
കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ഡിഎംഒ ഡോ. വി. ജയശ്രീ, അഡീഷണല്‍ ഡിഎംഒ ഡോ. ആശാദേവി, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. രാജേന്ദ്രന്, ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മര്‍ ഫാറൂഖ് തുടങ്ങിയവര്‍ പരിപാടി വീക്ഷിക്കാനെത്തി. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് രാജ്യത്തുടനീളം പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യമെങ്ങും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച 20 പേര്‍ക്ക് മുന്നിലാണ് കണ്‍സേര്‍ട്ട് അവതരിപ്പിക്കപ്പെടുന്നത്. പരിപാടി ദൂരദര്ശന് തത്സമയം സംപ്രേഷണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: