അമിതമായി ആഹാരം കഴിക്കുന്നതു കൊണ്ടും കഴിച്ച ആഹാരം ദഹിക്കും മുമ്പേ വീണ്ടും കഴിക്കുന്നതുകൊണ്ടും ദഹിക്കാതെ കിടക്കുന്ന ആഹാരം രക്തത്തില്‍ കലര്‍ന്ന് ശരീരകലകളില്‍ മാലിന്യമായി അടിഞ്ഞു കൂടുന്നു. ഇത് ദുര്‍മേദസ് (പൊണ്ണത്തടി) ഉണ്ടാക്കുന്നു. ഇത്തരം പൊണ്ണത്തടി പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം, കുഷ്ഠം, സന്ധിവാതം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നു.
പൊണ്ണത്തടിയുള്ളവര്‍ക്ക് ഉദരവായു സര്‍വ സാധാരണമാണ്. പാരമ്പര്യ ചികിത്സാവിധി അനുസരിച്ച് പൊണ്ണത്തടി പൂര്‍ണമായും ഭേദമാക്കാം. പൊണ്ണത്തടിയുള്ളവര്‍ ഉറക്കം പരമാവധി കുറയ്‌ക്കണം. പകലുറക്കവും പാടില്ല. കഠിനമായ വ്യായാമം (നീന്തല്‍ ഉള്‍പ്പെടെ) ചെയ്യുക. മത്സ്യമാംസാദികള്‍ ഒഴിവാക്കണം.
ചികിത്സ: വേങ്ങക്കാതലും കരിങ്ങാലിക്കാതലും 30 ഗ്രാം വീതമെടുത്ത് ഇവ ഒന്നര ലിറ്റര്‍ വെള്ളത്തലിട്ട് തിളപ്പിച്ച് 400 മില്ലിയായി വറ്റിച്ച് അതില്‍ നെല്ലിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട് താന്നിക്കാത്തൊണ്ട് ഇവ ഓരോന്നും 100 ഗ്രാം വീതം പൊടിച്ചു ചേര്‍ത്ത് രാത്രി മുഴുവന്‍ വെച്ച ശേഷം പകല്‍ വെയിലില്‍ ഉണക്കിയെടുക്കുക. ജലാംശം തീരെ മാറി പൊടിമാത്രം അവശേഷിക്കുന്നതു വരെ വെയിലില്‍ ഉണക്കണം. ചുരുങ്ങിയത് മൂന്നു ദിവസമെങ്കിലും ഇതിനെടുക്കും. ഇങ്ങനെ കഷായം വെച്ച് പൊടിയുണ്ടാക്കുന്ന പ്രക്രിയ ഏഴ് തവണ തുടരുക.
ഉണക്കിയെടുക്കുന്ന പൊടിയെല്ലാം ഭദ്രമായി ശേഖരിക്കുക. അതില്‍ നിന്ന് അഞ്ചു ഗ്രാം (ഒരു ടീസ്പൂണ്‍) എടുത്ത് ഒരു ടീസ്പൂണ്‍ തേനില്‍ ചേര്‍ത്തു കുഴച്ച് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിക്കുക. 41 ദിവസം ഇത് തുടര്‍ന്നാല്‍ ഏതു പൊണ്ണത്തടിയനും കൃശഗാത്രനാകും. ശരീരം മെലിഞ്ഞാലും അത് ആരോഗ്യത്തെ ബാധിക്കില്ല. ഉദരരോഗങ്ങള്‍ മാറും. കാഴ്ച ശക്തി കൂടും. രക്തശുദ്ധിയുണ്ടാകും. അര്‍ശസു പോലുള്ള കുടല്‍ രോഗങ്ങളും ഭേദമാകും.
പച്ചക്കുമ്പളങ്ങ (മൂത്ത നരയന്‍ കുമ്പളങ്ങ) തൊണ്ടും അകത്തെ ചോറും കുരുവും കളഞ്ഞ് ഇടിച്ചു പിഴിഞ്ഞ നീര്, 150 മില്ലിയെടുത്ത് അതില്‍ 10 മില്ലി തേനും ചേര്‍ത്ത് പതിവായി രാവിലെ വെറും വയറ്റില്‍ കഴിച്ച് വ്യായാമം (ഓടുക, ചാടുക, നടക്കുക) ചെയ്യുക. ദുര്‍മേദസ് അകലും.
ശുദ്ധിചെയ്ത ഗുല്‍ഗുലു 800 ഗ്രാം, ശുദ്ധി ചെയ്ത കൊടുവേലിക്കിഴങ്ങ് 400 ഗ്രാം, അമൃത് 100 ഗ്രാം. ത്രിഫല (കടുക്കാത്തൊണ്ട്, നെല്ലിക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്) ഓരോന്നും 50 ഗ്രാം വീതം, തിപ്പലി 200 ഗ്രാം, കുടകപ്പാലയരി 100 ഗ്രാം ഇവയെല്ലാം നന്നായി ഉണക്കിപ്പൊടിച്ച് 5ഗ്രാം
പൊടി തേനില്‍ ചാലിച്ച് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിക്കുക. ഔഷധസേവയ്‌ക്കു ശേഷം അരഗ്ലാസ് ചൂടു വെള്ളം കുടിക്കണം. ഈ ഔഷധം കൊളസ്‌ട്രോള്‍ കുറയ്‌ക്കുവാന്‍ ഏറെ ശ്രേഷ്ഠമാണ്. ദുര്‍മേദസും അടിവയറ്റില്‍ കൊഴുപ്പടിയുന്നതും കുറയും.
അമൃത് 100 ഗ്രാം, ചിറ്റേലം 200 ഗ്രാം, വിഴാലരി 300 ഗ്രാം, കുടകപ്പാലത്തൊലി 400 ഗ്രാം, കുടപ്പാലയരി 500 ഗ്രാം കടുക്കാത്തൊണ്ട് 600 ഗ്രാം നെല്ലിക്കാത്തൊണ്ട് 700 ഗ്രാം, ശുദ്ധി ചെയ്ത ഗുല്‍ഗുലു 800 ഗ്രാം ഇവ നന്നായി പൊടിച്ച് ഒരു സ്പൂണ്‍ പൊടി തേനില്‍ ചാലിച്ച് സേവിക്കുക. രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും കഴിക്കുക.
ഈ ഔഷധം സേവിച്ചാല്‍ ദുര്‍മേദസ്, ശരീര ദുര്‍ഗന്ധം, പ്രമേഹം കൊണ്ടുണ്ടാകുന്ന കുരുക്കള്‍, ഫിസ്റ്റുല ( ഭഗന്ദരം) ഇവ പൂര്‍ണമായും ശമിക്കും.
(ഗുല്‍ഗുലുവും കൊടുവേലിക്കിഴങ്ങും ശുദ്ധിചെയ്യുന്ന വിധം പരമ്പരയില്‍ പലതവണ വിശദീകരിച്ചിട്ടുണ്ട്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: